ഡോ. സുരേഷ് നായര്‍ മെനിന്‍ജിയോമ സൊസൈറ്റി പ്രസിഡന്റ്

ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മുന്‍ ഡീനും ന്യൂറോ സര്‍ജറി പ്രൊഫസറുമായ ഡോ. സുരേഷ് നായരെ ഇന്റര്‍നാഷണല്‍ മെനിന്‍ജിയോമ സൊസൈറ്റിയുടെ (ഐഎംഎസ്) പ്രസിഡന്റായി തിരഞ്ഞെടുത്തു.

author-image
Web Desk
New Update
ഡോ. സുരേഷ് നായര്‍ മെനിന്‍ജിയോമ സൊസൈറ്റി പ്രസിഡന്റ്

തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മുന്‍ ഡീനും ന്യൂറോ സര്‍ജറി പ്രൊഫസറുമായ ഡോ. സുരേഷ് നായരെ ഇന്റര്‍നാഷണല്‍ മെനിന്‍ജിയോമ സൊസൈറ്റിയുടെ (ഐഎംഎസ്) പ്രസിഡന്റായി തിരഞ്ഞെടുത്തു. ജയ്പൂരില്‍ നടന്ന ഐഎംഎസിന്റെ സമ്മേളനത്തിലാണ് തിരഞ്ഞെടുത്തത്. രണ്ടു വര്‍ഷമാണ് കാലാവധി. സൊസൈറ്റിയുടെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനാണ്.

ഡോ. സുരേഷ് നായര്‍ ഭോപാല്‍ എഐഐഎംഎസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ മുബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയിലും ന്യൂഡല്‍ഹി എഐഐഎസിലും വിസിറ്റിംഗ് പ്രൊഫസര്‍ ആണ്. മെനിന്‍ജിയോമ എന്ന രോഗത്തിനെതിരായി, ആഗോള തലത്തില്‍ 2006 ല്‍ രൂപം കൊണ്ട ന്യൂറോസര്‍ജന്മാര്‍, റേഡിയേഷന്‍ ഓങ്കോളജിസ്റ്റുകള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, സാംക്രമിക രോഗ വിദഗ്ധര്‍ എന്നിവരുടെ കൂട്ടായ്മയാണ് ഇന്റര്‍നാഷണല്‍ മെനിന്‍ജിയോമ സൊസൈറ്റി.

neurosurgeon International meningioma society dr suresh nair