ഉദ്ധാരണം വേണോ? ഇതൊക്കെ ഉപേക്ഷിക്കണം

പലപ്പോഴും പുരുഷന്മാരെ അലട്ടുന്ന പ്രശ്‌നമാണ് ഉദ്ധാരണക്കുറവ്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കൊണ്ട് ഉദ്ധാരണം ശരിയായി ഉണ്ടാവാതിരിക്കാം.

author-image
Web Desk
New Update
ഉദ്ധാരണം വേണോ? ഇതൊക്കെ ഉപേക്ഷിക്കണം

 

പലപ്പോഴും പുരുഷന്മാരെ അലട്ടുന്ന പ്രശ്‌നമാണ് ഉദ്ധാരണക്കുറവ്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കൊണ്ട് ഉദ്ധാരണം ശരിയായി ഉണ്ടാവാതിരിക്കാം. വിദഗ്ധ ചികിത്സ തേടേണ്ട ഒരു പ്രശ്‌നമാണിത്. ഉദ്ധാരണക്കുറവിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

* അമിതഭാരവും പൊണ്ണത്തടിയും ഇതെല്ലാം ഉദ്ധാരണക്കുറവിനുള്ള പ്രധാനകാരണങ്ങളാണ്. ഉദ്ധാരണക്കുറവ് അകറ്റാന്‍ പതിവായി വര്‍ക്കൗട്ട് ചെയ്താല്‍ മതി. വ്യായാമം പതിവാക്കിയാല്‍ പൊണ്ണത്തടി മാറും.

* ഉത്കണ്ഠ, സ്‌ട്രെസ് എന്നിവയെല്ലാം ഉദ്ധാരണത്തിനെ പ്രതികൂലമായി ബാധിക്കും. വ്യായാമം ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനൊപ്പം മാനസിക സമ്മര്‍ദവും അകറ്റും.

* ലൈംഗികത ആസ്വദിക്കാന്‍ അല്‍പം മദ്യം അകത്താക്കുന്നത് നല്ലതാണെന്നു ചിന്തിക്കുന്നവരുണ്ട്. തെറ്റായ ധാരണയാണിത്. മദ്യം കൂടുതല്‍ കഴിക്കുന്നത് വിപരീത ഫലമേ ചെയ്യൂ. അതുകൊണ്ട് ഉദ്ധാരണക്കുറവ് ഉള്‍പ്പെടെയുള്ള ലൈംഗിക പ്രശ്‌നങ്ങള്‍ അകറ്റാന്‍ മദ്യപാനശീലം കുറയ്ക്കാം.

* ലിംഗത്തിലേക്കുള്ള രക്ത പ്രവാഹം വര്‍ധിക്കുമ്പോഴാണ് ഉദ്ധാരണം ഉണ്ടാവുന്നത്. ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കുള്ള രക്തക്കുഴലുകള്‍ ഇടുങ്ങാന്‍ പുകവലി കാരണമാകും. ഇത് രക്തയോട്ടം കുറയ്ക്കുക വഴി ഉദ്ധാരണം ശരിയായി നടക്കാതെ വരും. ഉദ്ധാരണ പ്രശ്‌നങ്ങള്‍ അകറ്റാന്‍ പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്.

Health wellness erectile dysfunction fitness