ദിസവും നട്‌സ് കഴിക്കാം, ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാം

വാള്‍നട്ട് സമ്പുഷ്ടമായ ഭക്ഷണക്രമം ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) കൊളസ്‌ട്രോളിന്റെ (ചീത്ത കൊളസ്‌ട്രോളായി കണക്കാക്കപ്പെടുന്നു) അളവ് കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

author-image
Greeshma Rakesh
New Update
ദിസവും നട്‌സ് കഴിക്കാം, ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാം

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് നട്‌സുകള്‍. ഹൃദയം, തലച്ചോറ്, കുടല്‍ എന്നിവയ്ക്ക് നട്‌സ് മികച്ചൊരു ഫുഡാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ വാള്‍നട്ടില്‍ ധാരാളം പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പൂരിത കൊഴുപ്പുകളേക്കാള്‍ ആരോഗ്യകരമാണ്. ആന്റി-ഇന്‍ഫ്‌ലമേറ്ററി ആയ ആല്‍ഫ-ലിനോലെനിക്, ലിനോലെയിക് ആസിഡുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

വാള്‍നട്ട് സമ്പുഷ്ടമായ ഭക്ഷണക്രമം ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) കൊളസ്‌ട്രോളിന്റെ (ചീത്ത കൊളസ്‌ട്രോളായി കണക്കാക്കപ്പെടുന്നു) അളവ് കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും ഏകദേശം അര കപ്പ് വാള്‍നട്ട് കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

 

കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ (രക്തത്തിലെ ഒരു തരം കൊഴുപ്പ്), രക്തസമ്മര്‍ദ്ദം, ഭാരം എന്നിവയുള്‍പ്പെടെ ഹൃദയ സംബന്ധമായ അപകട ഘടകങ്ങളില്‍ വാള്‍നട്ട് ഉപഭോഗത്തിന്റെ തെളിവുകള്‍ പരിശോധിച്ചു.പഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍, ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം എന്നിവയുള്ളതായി കണ്ടെത്തി.

വാള്‍നട്ടില്‍ കാണപ്പെടുന്ന ഒരു കൂട്ടം അപൂരിത കൊഴുപ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ക്രമരഹിതമായ ഹൃദയ താളം വികസിപ്പിക്കുന്നത് തടയുന്നതായി കണ്ടെത്തി.ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ഒരു ദിവസം 2 മുതല്‍ 3 ഔണ്‍സ് വരെ വാള്‍നട്ട് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുമുള്ള ഒരു നല്ല മാര്‍ഗമാണെന്ന് ഗവേഷകര്‍ പറയുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വാള്‍നട്ട്. പ്രത്യേകിച്ച് ആല്‍ഫ-ലിനോലെനിക് ആസിഡ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യും. അവ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Nuts Bad Cholesterol Health News