/kalakaumudi/media/post_banners/9c6a73877a76c4a6251fb5d38d378e12150786b8ed59d6413ef2576045f39de3.jpg)
ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹ രോഗികള്‍ വര്‍ദ്ധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂടാതിരിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിച്ചേക്കും. അതില്‍ ഒന്നാണ് ഉലുവ. ഇതില്‍ നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ഉലുവയില്‍ പ്രമേഹ വിരുദ്ധ ഗുണങ്ങള്‍ രക്തത്തിലെ ഷുഗര്‍ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താനും കഴിയും. ദിവസവും 10 ഗ്രാം ഉലുവ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഫോര്‍ വൈറ്റമിന്‍ ആന്‍ഡ് ന്യൂട്രീഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
ദഹനപ്രശ്‌നങ്ങള്‍, ഹൃദയാഘാതം എന്നിവയ്‌ക്കെതിരെയുള്ള ഫലപ്രദമായ പ്രതിവിധിയാണ് ഉലുവ. ഇവയില്‍ നാരുകളും ആന്റിഓക്‌സിഡന്റും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്നു.
ഉലുവ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു. ഉലുവയിലെ അമിനോ ആസിഡ് സംയുക്തങ്ങള്‍ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഡിസ്ചാര്‍ജ് പ്രോത്സാഹിപ്പിക്കുന്നു, ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു.