പനി കണക്കുകളില്‍ വര്‍ദ്ധന; ആന്റി ബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഐഎംഎ

ഒരു കാരണവശാലും ആന്റിബയോട്ടിക്കുകള്‍ സ്വയം വാങ്ങിക്കഴിക്കരുതെന്നും ഐഎംഎ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

author-image
greeshma
New Update
പനി കണക്കുകളില്‍ വര്‍ദ്ധന; ആന്റി ബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഐഎംഎ

പനി, ചുമ, ഓക്കാനം, ഛര്‍ദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചതായി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. 'അണുബാധ സാധാരണയായി അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കും.

മൂന്ന് ദിവസത്തിന് ശേഷം പനി മാറും, എന്നാല്‍ ചുമ മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കും. എന്‍സിഡിസിയില്‍ നിന്നുള്ള വിവരമനുസരിച്ച്, ഈ കേസുകളില്‍ ഭൂരിഭാഗവും H3N2 ഇന്‍ഫ്‌ലുവന്‍സ വൈറസാണ്.' എന്നാണ് ഐഎംഎ പറഞ്ഞു.മേല്‍ പറഞ്ഞ ലക്ഷണങ്ങല്‍ വരുമ്പോള്‍ ജനങ്ങള്‍ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് വര്‍ധിക്കുകയാണ്. ഇത് കാരണമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഐഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇത് ഭാവിയില്‍ മരുന്ന് ഫലിക്കാത്ത പ്രശ്നമുണ്ടാക്കുമെന്നും ഐഎംഎ വ്യക്തമാക്കി.

അതെ സമയം ആന്റിബയോട്ടിക്ക് ചികിത്സ പരമാവധി കുറയ്ക്കണമെന്ന് ഐഎംഎ ഡോക്ടമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സ മാത്രം നല്‍കണമെന്നും ഐഎംഎ ഡോക്ടര്‍മാരോട് നിര്‍ദേശിച്ചു. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകള്‍ സ്വയം വാങ്ങിക്കഴിക്കരുതെന്നും ഐഎംഎ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

fever cases antibiotics ima