പനിയെ തുടര്‍ന്ന് ദിവസവും ചികിത്സതേടുന്നത് ആയിരത്തിലേറെപ്പേര്‍; ജാഗ്രത

കോഴിക്കോട് ജില്ലയില്‍ പനിയെത്തുടര്‍ന്ന് ദിവസവും ചികിത്സതേടുന്നത് ശരാശരി ആയിരത്തിലേറെപ്പേരെന്ന് റിപ്പോര്‍ട്ട്. ഡിസംബറില്‍ മാത്രം 25,155 പേരാണ് ചികിത്സതേടിയത്.

author-image
webdesk
New Update
പനിയെ തുടര്‍ന്ന് ദിവസവും ചികിത്സതേടുന്നത് ആയിരത്തിലേറെപ്പേര്‍; ജാഗ്രത

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പനിയെത്തുടര്‍ന്ന് ദിവസവും ചികിത്സതേടുന്നത് ശരാശരി ആയിരത്തിലേറെപ്പേരെന്ന് റിപ്പോര്‍ട്ട്. ഡിസംബറില്‍ മാത്രം 25,155 പേരാണ് ചികിത്സതേടിയത്. ഇതില്‍ 202 പേര്‍ക്ക് കിടത്തിച്ചികിത്സ നല്‍കിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് പോസിറ്റീവായ 26 പേരാണ് ചികിത്സതേടിയത്.ജില്ലയില്‍ രണ്ട് കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.പനിമാറിയവരിലും കഫക്കെട്ട്, ചുമ എന്നിവ ഏറെനാള്‍ നീണ്ടുനില്‍ക്കുന്നുണ്ട്.

ഈ മാസം മാത്രം 102 ഡെങ്കിക്കേസുകളാണ് സ്ഥിരീകരിച്ചത്. 16 പേര്‍ക്ക് എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം , വയറിളക്കം എന്നിവയും പല ഭാഗത്തായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കുട്ടികള്‍ക്കിടയില്‍ മുണ്ടിനീരും വര്‍ധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1572 കുട്ടികള്‍ക്ക് മുണ്ടിനീര് പിടിപെട്ടു. കവിളിന്റെ താഴെ ഇരുഭാഗത്തും നീരുവരിക, പനി തുടങ്ങിയാണ് ലക്ഷണം.

സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം അധികരിച്ചുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Health newsupdate Latest News fever