വേനല്‍ക്കാലത്ത് കണ്ണുകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടോ? കണ്ണുകളുടെ ആരോഗ്യത്തിന് ഇവ കഴിക്കൂ!

By web desk.25 05 2023

imran-azhar

 

മറ്റെല്ലാ അവയവങ്ങളെയും പോലെ വേനല്‍ക്കാലത്ത് കണ്ണുകള്‍ക്കും വരള്‍ച്ചയും ക്ഷീണവും അസ്വസ്ഥതയുമെല്ലാം അനുഭവപ്പെടാം. തീവ്രമായ സൂര്യകിരണങ്ങളും അസഹനീയമായ ചൂടും കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.

 

പോഷകങ്ങളുടെ അപര്യാപ്തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യാം.അതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

 

കണ്ണുകളുടെ ആരോഗ്യം പരിപാലിക്കാന്‍ ആവശ്യമായ ചില ഭക്ഷണങ്ങള്‍:

 

1.വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ആണ് ഈ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുന്നത്.നെല്ലിക്ക കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

 

2.ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.

 

3. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഇവ നല്ലതാണ്.

 

4.ബദാം ആണ് ഈ പട്ടികയില്‍ അടുത്തത്. വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ഇവ കഴിക്കുന്നതും നേത്രാരോഗ്യത്തിന് നല്ലതാണ്.

 

5. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

 

6.ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളാണ് ഈ പട്ടികയില്‍ അടുത്തത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.

 

7.പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

 

8.തക്കാളിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപിന്‍ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

 

 

 

 

 

OTHER SECTIONS