തിളക്കമാര്‍ന്ന ആരോഗ്യമുള്ള ചര്‍മ്മത്തിന് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ!

ദിവസേന ചര്‍മ്മം മെച്ചപ്പെടുത്താനും മിനുക്കാനുമെല്ലാം സമയം ചെലവഴിക്കുന്നവരാണ് എല്ലാവരും.ഇതിന് വേണ്ടി പല ചേരുവകളും ഫേയ്സ് മാസ്‌കുകളും പരീക്ഷിക്കാറുമുണ്ടാകും.

author-image
Web Desk
New Update
തിളക്കമാര്‍ന്ന ആരോഗ്യമുള്ള ചര്‍മ്മത്തിന് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ!

ദിവസേന ചര്‍മ്മം മെച്ചപ്പെടുത്താനും മിനുക്കാനുമെല്ലാം സമയം ചെലവഴിക്കുന്നവരാണ് എല്ലാവരും.ഇതിന് വേണ്ടി പല ചേരുവകളും ഫേയ്സ് മാസ്‌കുകളും പരീക്ഷിക്കാറുമുണ്ടാകും. 

എന്നാല്‍ ശരിയായ ഡയറ്റ് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ജങ്ക് ഫുഡ് കഴിച്ചാല്‍ മുഖക്കുരു കൂടാറുണ്ട്. കൂടാതെ മറ്റ് ചില ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഇതേ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

ആരോഗ്യകരമായ ചര്‍മ്മത്തിനായുള്ള ഭക്ഷണങ്ങള്‍:

തക്കാളി: തക്കാളിയില്‍ ലൈക്കോപീന്‍, വിറ്റാമിന്‍ സി എന്നിവയുണ്ട്. ഇവ വീക്കം വരുന്നത് തടയാന്‍ സഹായിക്കുന്ന പോഷകങ്ങളാണ്.

ആരോഗ്യകരമായ ചര്‍മ്മത്തിന് മികച്ച സപ്ലിമെന്റായി പ്രവര്‍ത്തിക്കുന്ന ധാരാളം ആന്റിഓക്സിഡന്റുകളും തക്കാളിയിലുണ്ട്. 

വെളുത്തുള്ളി: ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ നിറഞ്ഞ  വിഭവങ്ങളിലൊന്നാണ് വെളുത്തുള്ളി. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

ഇലക്കറികള്‍: ചീര ഉള്‍പ്പടെ എല്ലാ ഇലക്കറികളിലും സ്വാഭാവികമായി ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇവയില്‍ വൈറ്റമിന്‍ സിയും ധാരാളമായി ഉണ്ട്.

നട്ട്സ്: പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള നട്ട്സില്‍ ആന്റി ഇന്‍ഫ്ളമേറ്ററിയ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ബദാം, വാല്‍നട്ട്, കശുവണ്ടി എന്നിവയും മത്തങ്ങയുടെ വിത്ത്, സൂര്യകാന്തിയുടെ വിത്ത്, എള്ള് തുടങ്ങിയവയും ചര്‍മ്മസംരക്ഷണത്തില്‍ ഏറെ ഗുണം ചെയ്യുന്നവയാണ്.

ബ്ലൂബെറി:  ബ്ലൂബെറി ആന്റിഓക്സിഡന്റുകളാല്‍ നിറഞ്ഞതാണ്. ധാരാളം വൈറ്റമിനുകളും ഫ്ളേവനോയിഡ് പോലുള്ള ആന്റിഓക്സിഡന്റുകളും വീക്കത്തെ വളരെ സ്വാഭാവികമായി കൈകാര്യം ചെയ്യാന്‍ സഹായിക്കും. ഇവ നേരിട്ട് കഴിക്കുകയോ സലാഡുകളില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം.

അവക്കാഡോ: ഒമേഗ-3 പോലുള്ള നല്ല കൊഴുപ്പുകള്‍ ശരീരത്തില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഫലമുണ്ടാക്കുന്നവയാണ്. ആരോഗ്യകരമായ മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പും ആന്റിഓര്സിഡന്റുകളും സ്വാഭാവികമായി അവക്കാഡോയില്‍ നിന്ന് ലഭിക്കും. ഇത് ശരീരത്തെ വീക്കത്തിനെതിരെ പോരാടാന്‍ പ്രാപ്തമാക്കുകയും ചര്‍മ്മത്തിന് തിളക്കം സമ്മാനിക്കുകയും ചെയ്യും.

food sking