/kalakaumudi/media/post_banners/64b18365a66bcabd3ff5dbbf7f0b67ccf94eeb153ec650b50801227972c9a533.jpg)
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും, മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താനും ഭക്ഷണക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്.പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും.
ആരോഗ്യമുള്ള ചര്‍മ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്:
1.അവക്കാഡോ ആണ് ആദ്യം. അവക്കാഡോയില്‍ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി1, ബി2, ബി3, ബി6, സി, ഇ, കെ എന്നിവയാല്‍ സമ്പന്നമാണ് അവക്കാഡോ.
ഇതിലൂടെ തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും അവക്കാഡോയ്ക്ക് കഴിയും. അതിനാല്‍ ചര്‍മ്മം കൂടുതല്‍ ചെറുപ്പമായി തോന്നും.
2.വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ചാണ് ഈ പട്ടികയില്‍ രണ്ടാമത്. ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയില്‍ ചര്‍മ്മത്തിന് ജലാംശം നല്‍കുകയും, ചര്‍മ്മത്തിലെ വരള്‍ച്ച, കറുത്ത പാടുകള്‍ എന്നിവയെ അകറ്റുകയും ചെയ്യുന്നു.
3.ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ബ്രൊക്കോളി. വിറ്റാമിന്‍ എ, ബി, സി എന്നിവ അടങ്ങിയ ബ്രൊക്കോളി ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
4. പ്രായമായാല്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍, മറ്റ് കറുത്ത പാടുകള്‍ എന്നിവയെല്ലാം നീക്കം ചെയ്യാന്‍ തക്കാളിക്ക് കഴിയും. സൂര്യരശ്മികള്‍ ഏറ്റ് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും തക്കാളി സഹായിക്കും.
5.ബെറി പഴങ്ങളാണ് അടുത്തത്. ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍, പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ സ്‌ട്രോബെറി, ബ്ലൂബെറി എന്നിവ ചര്‍മ്മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്.
6.വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ എ, സി, കെ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഇവയെല്ലാം ചര്‍മ്മത്തിന് വളരെയധികം ഗുണം ചെയ്യും.
അതിനാല്‍ ദിവസവും ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് ചര്‍മ്മത്തിലെ കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്താനും ചുളിവുകളെ തടയാനും സഹായിക്കും.