/kalakaumudi/media/post_banners/6caf84ff917f2050818339d8235818274acff45dafa332dfcccb1151d2354130.jpg)
രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. നിരന്തരമായി മൂത്രം ഒഴിക്കാന്‍ തോന്നുക, ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം ക്രമാതീതമായി കുറയുക, ശരീരത്തില്‍ ചൊറിച്ചില്‍, കാഴ്ചയില്‍ മങ്ങല്‍, കാലിന്റെ വികാരം നഷ്ടപ്പെടുക, മുറിവുകള്‍ പതുക്കെ ഉണങ്ങുക എന്നിവയെല്ലാം പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
പ്രമേഹമുള്ളവര്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായും പ്രമേഹ നിയന്ത്രണത്തിലും നാരുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് മലവിസര്‍ജ്ജനം നിയന്ത്രിക്കുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, ഹൃദ്രോഗസാധ്യത കുറയ്ക്കുക, ചിലതരം ക്യാന്‍സറുകള്‍ എന്നിവ തടയുന്നതിന് ഫൈബര്‍ സഹായിക്കുന്നു. നാരുകള്‍ക്ക് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രമേഹമുള്ളവര്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ബാര്‍ലി...
ബാര്‍ലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. സൂപ്പ്, സലാഡുകള്‍ എന്നിവയില്‍ ബാര്‍ലി ഉള്‍പ്പെടുത്താവുന്നതാണ്. ഒരു ചെറിയ പാത്രത്തില്‍ (20 ഗ്രാം 3.4 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്.
ആപ്പിള്‍...
പ്രമേഹമുള്ളവരുടെ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ആരോഗ്യകരമായ പഴങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ആപ്പിളില്‍ നാരുകളുടെ അളവ് കൂടുതലാണ്. ഇതിന് ഡയറ്ററി ഫൈബര്‍ ഉണ്ട്. കൂടാതെ ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവാണ്.
പയര്‍വര്‍ഗങ്ങള്‍...
പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ പ്രധാന ഭക്ഷണങ്ങളിലൊന്നായ പയര്‍ പ്രമേഹരോ?ഗികള്‍ക്ക് നല്ലതാണ്.
ബദാം...
നാരുകളാല്‍ സമ്പുഷ്ടമായ അണ്ടിപ്പരിപ്പും ചിയ, ഫ്‌ളാക്‌സ്, എള്ള്, ബദാം, വാല്‍നട്ട് എന്നിവ പ്രീ ഡയബറ്റിസും പ്രമേഹവും ഉള്ള വ്യക്തികള്‍ക്ക് മികച്ചൊരു ഭക്ഷണമാണ്. അവ രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുന്നു.