തലച്ചോറിൻറെ ആരോഗ്യം, കഴിക്കാം ഈ ഭക്ഷണങ്ങൾ...

അത്തരത്തിൽ തലച്ചോറിൻറെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളാണഅ ചുവടെ ചേർത്തിരിക്കുന്നത്.

author-image
Greeshma Rakesh
New Update
തലച്ചോറിൻറെ ആരോഗ്യം, കഴിക്കാം ഈ ഭക്ഷണങ്ങൾ...

തലച്ചോറിൻറെ ആരോഗ്യം സംരക്ഷണം ഏറെ പ്രധാന്യം നൽകേണ്ട ഒന്നാണ്.തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഓർമ്മശക്തി കൂട്ടാനും പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.

അത്തരത്തിൽ തലച്ചോറിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളാണഅ ചുവടെ ചേർത്തിരിക്കുന്നത്.

ഒന്ന്...

ബ്ലൂബെറിയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

രണ്ട്...

ഫാറ്റി ഫിഷാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ പോലുള്ള മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.

മൂന്ന്...

ബ്രൊക്കോളിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ കെയും അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നതും തലച്ചോറിൻറെ ആരോഗ്യത്തിന് ഗുണം ചെയ്തേക്കാം.

നാല്...

മഞ്ഞളാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മഞ്ഞളിലെ കുർകുമിൻ തലച്ചോറിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.

അഞ്ച്...

നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ കുട്ടികളുടെ ബുദ്ധിവികാസത്തിനും തലച്ചോറിൻറെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

foods Health News Brain Health