ഹൃദയാരോഗ്യം മുതൽ പ്രതിരോധശേഷി വരെ; അറിയാം കാബേജിൻറെ ഗുണങ്ങൾ!

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ, കാബേജ് ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ മുൻപിലാണ്

author-image
Greeshma Rakesh
New Update
ഹൃദയാരോഗ്യം മുതൽ പ്രതിരോധശേഷി വരെ; അറിയാം കാബേജിൻറെ ഗുണങ്ങൾ!

ലോകമെമ്പാടും വളരുന്ന ഏറ്റവും പ്രധാനപ്പെട്ട പച്ചക്കറികളിലൊന്നാണ് കാബേജ് അല്ലെങ്കിൽ മോട്ടക്കൂസ്.പൊതുവെ എല്ലാവർക്കും അത്ര ഇഷ്ട്ടമുള്ള ഇലക്കറിയല്ല. ഇക്കാരണത്താൽ തന്നെ അധികമാരും കഴിക്കാറില്ല.എന്നാൽ മിക്കവരും അറിയാതെ പോകുന്ന ഒന്നുണ്ട്.

പോഷകങ്ങളുടെ കലവറയാണ് കാബേജ്.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ, കാബേജ് ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ മുൻപിലാണ്. പ്രമേഹം, പൊണ്ണത്തടി അടക്കമുള്ള രോഗങ്ങളുടെ സാധ്യതയും ഇത് കാബേജ് കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

വിറ്റാമിൻ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജിൽ അടങ്ങിയിട്ടുണ്ട്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള കാബേജിനെ ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നത്. പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് ലഭ്യമാണ്.

കാബേജിൻറെ ആരോഗ്യ ഗുണങ്ങൾ...

1. കാൻസർ പ്രതിരോധം: സൾഫർ അടങ്ങിയ സംയുക്തം, സൾഫോറാഫെയ്ൻ, ഈ പച്ചക്കറികൾക്ക് കയ്പേറിയ രുചി നൽകുന്നു. ഇത് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശക്തി നൽകുന്നു. കാൻസർ കോശങ്ങളുടെ വളർച്ചയെ സൾഫോറാഫെയ്ൻ തടയുന്നതായി പഠനങ്ങൾ പറയുന്നു.

2. വിറ്റാമിൻ സി ധാരാളം അടങ്ങിയ കാബേജ് ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. 100 ഗ്രാം കാബേജിൽ 36.6 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ കാബേജ് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

3. തലച്ചോറിൻറെ ആരോഗ്യത്തെ സഹായിയ്ക്കുന്നു: കാബേജിൽ വിറ്റാമിൻ കെ, അയോഡിൻ, ആന്തോസയാനിൻ പോലുള്ള ആൻറി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ തലച്ചോറിൻറെ ആരോഗ്യത്തിന് പ്രയോജനകരമാണ്. പഠനങ്ങൾ അനുസരിച്ച്, അൽഷിമേഴ്സ് രോഗികളുടെ തലച്ചോറിൽ കാണപ്പെടുന്ന ചീത്ത പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാൻ കാബേജ് പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ സഹായിക്കും.

4. രക്തസമ്മർദ്ദം കുറയ്ക്കാം: രക്തസമ്മർദ്ദം ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്താൻ പൊട്ടാസ്യം സഹായിക്കുന്നു. കാബേജ് പോലെയുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

5. കാലോറി വളരെ കുറഞ്ഞ കാബേജ് അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം. ഫൈബർ ധാരാളം അടങ്ങിയ കാബേജ് കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും.

6. ദഹനത്തിന് മികച്ചതാണ് കാബേജ്. ഫൈബർ ധാരാളം അടങ്ങിയ കാബേജ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

7. ഹൃദയത്തിൻറെ ആരോഗ്യത്തിന് കാബേജ് കഴിക്കുന്നത് ഉത്തമമാണ്. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

food health tips Health Benefits Cabbage