കാപ്‌സിക്കം കഴിക്കാറുണ്ടോ ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാപ്‌സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

author-image
Greeshma Rakesh
New Update
കാപ്‌സിക്കം കഴിക്കാറുണ്ടോ ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് കാപ്‌സിക്കം. പൊതുവെ കാപ്‌സിക്കം കഴിക്കുന്നവര്‍ കുറവാണ്. ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്‌സിക്കം ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാകും. വിറ്റാമിന്‍ സി, ഫൈബര്‍, ആന്റി ഓക്‌സിഡന്റ് എന്നിവയാല്‍ സമ്പുഷ്ടമാണ് കാപ്‌സിക്കം.

 

അതിനാല്‍ തന്നെ ഇവ പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിക്കാന്‍ സഹായിക്കും. അതു പോലെ വിറ്റാമിന്‍ ഇ, എ, പൊട്ടാസ്യം എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ഇവ കണ്ണിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

വിറ്റാമിന്‍ ബി6 അടങ്ങിയ കാപ്‌സിക്കം ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാനും സഹായിക്കും.ശരീര വേദനയുള്ളവര്‍ക്ക് വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കുന്നു. നമ്മുടെ തൊലിയില്‍ നിന്നും സ്‌പൈനല്‍ കോര്‍ഡിലേക്ക് വേദനയുടെ ആവേഗങ്ങളെ എത്തിക്കുന്നത് തടയുകയും സ്വാഭാവികമായ പെയിന്‍കില്ലറായി കാപ്‌സിക്കം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ശ്വാസകോശ പ്രശ്‌നങ്ങളെ തടയാനും ഇവ സഹായിക്കും. അനീമിയ തടയാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വളരെ കുറച്ച് കാര്‍ബോ മാത്രമേ ഇവയില്‍ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാപ്‌സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

food health tips benefits Capsicum