പൈനാപ്പിളിൽ ആരോ​ഗ്യ ​ഗുണങ്ങൾ ഒരുപാട്; അറിയാം

ഒട്ടുമിക്കയാളുകൾക്കും ഇഷ്ടമുളള ഒരു ഫലമാണ് പൈനാപ്പിൾ. പൈനാപ്പിൾ ജ്യൂസിനും ആരാധകരേറെയാണ്. നിരവധി ആരോഗ്യ ഗുണങ്ങളും പൈനാപ്പിളിലുണ്ട്. വിറ്റാമിൻ സി, ഫൈബർ, മാംഗനീസ്, കോപ്പർ എന്നിവയാൽ സമ്പുഷ്ടമാണ് പൈനാപ്പിൾ.

author-image
Lekshmi
New Update
പൈനാപ്പിളിൽ ആരോ​ഗ്യ ​ഗുണങ്ങൾ ഒരുപാട്; അറിയാം

ഒട്ടുമിക്കയാളുകൾക്കും ഇഷ്ടമുളള ഒരു ഫലമാണ് പൈനാപ്പിൾ. പൈനാപ്പിൾ ജ്യൂസിനും ആരാധകരേറെയാണ്. നിരവധി ആരോഗ്യ ഗുണങ്ങളും പൈനാപ്പിളിലുണ്ട്. വിറ്റാമിൻ സി, ഫൈബർ, മാംഗനീസ്, കോപ്പർ എന്നിവയാൽ സമ്പുഷ്ടമാണ് പൈനാപ്പിൾ. പൈനാപ്പിളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

അതുപോലെ പൈനാപ്പിൾ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ദഹനത്തിന് സഹായിക്കുന്നു. വിറ്റാമിൻ സിയാൽ സമ്പന്നമായതിനാൽ മുഖക്കുരു ഭേദമാക്കാനും പൈനാപ്പിൾ ഉപയോഗിക്കാം. ബ്രോമെലെയ്ൻ എന്ന ആന്റി ഇൻഫ്‌ളമേറ്ററി എൻസൈം മറ്റ് ചർമ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു. മുടികൊഴിച്ചിൽ തടയുന്നതിന് പൈനാപ്പിൾ ജ്യൂസ് കുടിക്കുക.

പൈനാപ്പിളിലുളള ബ്രോമെലൈൻ കാൻസർ പ്രതിരോധിക്കുന്ന ഏജന്റായി പ്രവർത്തിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രോസ്റ്റേറ്റ് ക്യാൻസർ, കോളൻ ക്യാൻസർ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന ബീറ്റാ കരോട്ടിനും ഇതിൽ അടങ്ങിയിട്ടുണ്ട്.

Health pineapple fruit