
കുങ്കുമപ്പൂവ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഈ സുഗന്ധവ്യജ്ഞനം. ദൈനംദിന ഭക്ഷണത്തില്‍ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂവ് ചേര്‍ക്കുന്നതിലൂടെ നിറയെ ഗുണങ്ങള്‍ ലഭിക്കും. നിരവധി പഠനങ്ങളില്‍, കുങ്കുമപ്പൂവിന്റെ ഫലങ്ങള്‍ ആന്റീഡിപ്രസന്റ് മരുന്നുകളോട് സാമ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
വിഷാദരോഗ ലക്ഷണങ്ങളെ ചികിത്സിക്കാന്‍ കുങ്കുമപ്പൂവ് സഹായകമാകുമെന്ന് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ആന്റീഡിപ്രസന്റ് ഗ്രൂപ്പുകളുമായി കുങ്കുമപ്പൂവിന്റെ സപ്ലിമെന്‌റേഷന്‍ താരതമ്യപ്പെടുത്തുന്ന മൂന്ന് പഠനങ്ങളില്‍ രണ്ട് അവസ്ഥകളിലും പങ്കെടുത്തവരില്‍ വിഷാദരോഗ ലക്ഷണങ്ങളില്‍ കാര്യമായ പുരോഗതി കാണപ്പെട്ടു.
കുങ്കുമപ്പൂവില്‍ നിന്നുള്ള ക്രോസിന്‍ എക്‌സ്ട്രാക്റ്റ് എലികള്‍ക്കിടയിലെ ഉത്കണ്ഠ നിയന്ത്രിക്കുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇവിടെ 50mg ക്രോസിന്‍ ഉത്കണ്ഠാ നിരക്ക് ഗണ്യമായി കുറയ്ക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.കുങ്കുമപ്പൂവ് മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിനും രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും ഉപയോഗിക്കാമെന്നും ഗവേഷകര്‍ പറയുന്നു.
കുങ്കുമപ്പൂവില്‍ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വിഷാദരോഗവുമായി ബന്ധപ്പെട്ട സെറോടോണിന്റെയും തലച്ചോറിലെ മറ്റ് കെമിക്കലുകളുടെയും അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ കുങ്കുമപ്പൂവ് ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കാനും പ്രകൃതിദത്തമായ തിളക്കം നല്‍കാനും ഉത്തമമാണ്. കുങ്കുമം മുഖക്കുരു തടയുന്നതിന് ഫലപ്രദമാണെന്നും വിദഗ്ധര്‍ പറയുന്നു.