പ്രമേഹം മൂലം സ്ത്രീകളില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

പൊതുവെ പ്രമേഹം സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന അനിയന്ത്രിതമായ പ്രമേഹം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

author-image
Greeshma Rakesh
New Update
പ്രമേഹം മൂലം സ്ത്രീകളില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

 

ഇന്ന് പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളില്‍ ഈ രോഗം ബാധിക്കുന്നു. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കാന്‍ മരുന്നുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും സ്വാഭാവികവും ആരോഗ്യകരവുമായ ജീവിതശൈലി മാറ്റങ്ങളാണ് കൂടുതല്‍ ഫലപ്രദമാകുക. 

പൊതുവെ പ്രമേഹം സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന അനിയന്ത്രിതമായ പ്രമേഹം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പ്രമേഹം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത ഏകദേശം നാലിരട്ടി വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. എന്നാല്‍ പുരുഷന്മാരില്‍ രണ്ടിരട്ടി മാത്രമാണ് സാധ്യത. പ്രമേഹമുള്ള സ്ത്രീകളില്‍ ഏകദേശം മൂന്നില്‍ രണ്ട് ശതമാനം പേര്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

പ്രമേഹമുള്ള സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവം സാധാരണമാണ്. പ്രത്യേകിച്ചും അവരുടെ രക്തത്തിലെ ഗ്ലൂക്കോസ് നന്നായി നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും മരുന്നുകള്‍, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവ സഹായിക്കും.

 

പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തിന് ശേഷം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത പ്രമേഹമില്ലാത്തവരേക്കാള്‍ കൂടുതലാണ്. പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനുകളുടെ (എച്ച്ഡിഎല്‍) നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറവാണ്. കൂടാതെ ഉയര്‍ന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകള്‍ അല്ലെങ്കില്‍ കൊഴുപ്പുകള്‍ ശരീരത്തില്‍ അടിഞ്ഞ് കൂടുന്നു.

 

പ്രമേഹമുള്ള സ്ത്രീകളില്‍ മൂത്രനാളിയിലെ അണുബാധയും യോനിയില്‍ യീസ്റ്റ് അണുബാധയും കൂടുതലായി കാണപ്പെടുന്നു. അന്ധത, വൃക്കരോഗം, വിഷാദം തുടങ്ങിയ പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് സങ്കീര്‍ണതകള്‍ക്കും സ്ത്രീകള്‍ക്ക് സാധ്യത കൂടുതലാണ്.

 

പ്രമേഹം മാറ്റാന്‍ കഴിയില്ലെങ്കിലും അത് തീര്‍ച്ചയായും നിയന്ത്രിക്കാനാകും. ശരിയായ ഭക്ഷണക്രമം പിന്തുടരുക, പതിവ് ശാരീരിക വ്യായാമങ്ങള്‍ എന്നിവ പോലുള്ള കുറച്ച് ജീവിതശൈലി മാറ്റങ്ങളിലൂടെ ശരീരത്തെ പോഷകസമൃദ്ധവും ശരിയായ ജലാംശവും നിലനിര്‍ത്തുക. ജീവിതത്തിലുള്ള ഇത്തരം മാറ്റങ്ങള്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

women Health News Diabetes