ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാം; കഴിക്കൂ ഈ ഭക്ഷണങ്ങൾ

ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് ദീർഘവും രോഗമുക്തവുമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ്.പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയയെക്കെ ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കും.

author-image
Lekshmi
New Update
ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാം; കഴിക്കൂ ഈ ഭക്ഷണങ്ങൾ

ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് ദീർഘവും രോഗമുക്തവുമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ്.പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയയെക്കെ ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കും. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ എന്തൊക്കെ എന്ന് അറിയണം.

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയേൺ, ആൻറിഓക്സിഡൻറുകൾ, നാരുകൾ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അടുത്തത്, ആപ്പിൾ ആണ്. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഫാറ്റി ഫിഷാണ്, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ പോലെയുള്ള മത്സ്യങ്ങൾ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തക്കാളിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ബെറി പഴങ്ങൾ ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങൾ കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാബേജിൽ വിറ്റാമിൻ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

നട്സ് ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനുകൾ ധാരാളം അടങ്ങിയ ഇവ ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് ശരീരത്തിലെ കൊളസ്ട്രോൾ തോത് കുറയ്ക്കാൻ സഹായിക്കുന്നവയാണ് വാൾനട്ടുകൾ. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറിഓക്സിഡൻറുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

food Health heart