അറിയുക, ഇതെല്ലാം ഹൃദയത്തെ പിണക്കും

By Web Desk.29 09 2023

imran-azhar

 

 

 

ഡോ. ബിജു ചക്രപാണി
ഹോമിയോപ്പതിക് ഫിസിഷ്യന്‍
ഇന്ത്യാ ഹോസ്പിറ്റല്‍
മേലേ തമ്പാനൂര്‍, തിരുവനന്തപുരം
9447501907

 

 


ഹൃദയം കൊണ്ടെഴുതിയ കവിത പോലെ ഹൃദ്യമാകില്ല, ഹൃദയാരോഗ്യം പ്രതിസന്ധിയിലായാല്‍. ഭക്ഷണത്തിലെ അപാകങ്ങളും അനാരോഗ്യ ശീലങ്ങളും മാത്രമല്ല ഹൃദ്രോഗത്തിന് അടിസ്ഥാന കാരണം. ഹൃദയത്തെ കാലിടറിക്കുന്ന ഒട്ടനവധി കാരണങ്ങളില്‍ ഒന്നു മാത്രമാണിത്. അധികരിച്ച അളവില്‍ പഞ്ചസാര, കൊളസ്റ്റിറോള്‍, യൂറിക് ആസിഡ് എന്നിവ രക്തത്തില്‍ ഉണ്ടായാല്‍ അവ രക്തസാന്ദ്രത കൂട്ടുകയും, സാന്ദ്രത കൂടിയ രക്തത്തെ ചെറിയ രക്തക്കുഴലുകളില്‍ എത്തിക്കാന്‍ ഹൃദയം അധിക സമ്മര്‍ദ്ദത്തില്‍ രക്തം പമ്പു ചെയ്യേണ്ടിയും വരും. തല്‍ഫലമായി രക്തം കുഴലിനുള്ളില്‍ ഞെരുങ്ങി കട്ടി പിടിക്കുകയോ അമിത സമ്മര്‍ദ്ദത്താല്‍ കുഴല്‍പൊട്ടി രക്തം പടര്‍ന്നൊഴുകി ജരാവസ്ഥ സൃഷ്ടിക്കപ്പെടുകയോ ചെയ്യാം.

 

ഇത്തരം അവസ്ഥാവിശേഷം സംജാതമാകുന്നതിന് ഒട്ടനവധി കാരണങ്ങളുണ്ട്. പാരമ്പര്യ ജനിതക സ്വഭാവം, ആഹാരം, തൊഴില്‍, ജീവിതചര്യ എന്നിവയിലെ പാളിച്ചകള്‍ എന്നിവയും മലിനമായ പരിസ്ഥിതിയും പ്രമുഖ കാരണങ്ങളാണ്. കുടുംബ ഡോക്ടറെ കണ്ട് കാലാകാലം BMI, BP, BW, RBS, RR, PR, HBR എന്നിവ വിലയിരുത്തിയാല്‍ വന്‍ വിപത്തുകളില്‍ നിന്ന് വഴി മാറാം.

 

ആഹാരം, വ്യായാമം, വിശ്രമം എന്നിവയിലെ തിരുത്തലുകള്‍ വഴി ഒട്ടനവധി രോഗങ്ങളെ പടിക്ക് പുറത്തു നിര്‍ത്താം. മൂഡ് ഹോര്‍മ്മോണുകളുടെ 'ഹാര്‍മണി' തെറ്റുന്നതാണ് ഹൃദയം പിണങ്ങുന്നതിന് മറ്റൊരു കാരണം.

 

സ്‌കൂള്‍ കുട്ടികള്‍ മുതല്‍ വയസ്സില്‍ സെഞ്ച്വറിയടിച്ചവര്‍ വരെ രക്താതിസമ്മര്‍ദ്ദത്തിന്റെ പിടിയിലാണ്.
ഉപ്പ് അധികം അകത്താക്കുന്നതും ഉറക്കത്തിന് താളം തെറ്റുന്നതും മുതല്‍ ശ്വാസകോശത്തിനും കിഡ്‌നിക്കും കരളിനും ഹൃദയത്തിനും താളം തെറ്റിയാലും ബിപിയുടെ തുലനത തെറ്റും.

 

രക്തസമ്മര്‍ദ്ദം താഴുന്നതും അപകടകരമാണ്. ഇത്തരക്കാര്‍ക്ക് രക്തത്തില്‍ കൊളസ്റ്റിറോള്‍ നില കൂടിയിരിക്കും. ഈ അവസ്ഥയില്‍ ബിപി കൂടുന്നവരുടെ അതേ ലക്ഷണങ്ങള്‍ക്കൊപ്പം ചെവിയില്‍ മൂളല്‍ ശബ്ദവും ഉണ്ടാകാം. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയലും തൈറോയിഡ് ഹോര്‍മോണ്‍ താളം തെറ്റലും ഒക്കെ ഇത്തരക്കാരില്‍ പതിവാകാം.

 

രക്തക്കുഴലുകള്‍ക്ക് ജരാവസ്ഥ വരുത്തുന്ന ഡ്രഗ്ഗുകളും വില്ലനാണ്.

 

പിന്‍കുറിപ്പുകള്‍:

 

* ഇലക്ട്രോണിക് രക്തസമ്മര്‍ദ്ദമാപിനിയെ വിശ്വസിക്കരുത്.

 

* ദിവസത്തില്‍ പല നേരവും പലതരം രക്തസമ്മര്‍ദ്ദ റീഡിംഗ് ആകും കാണിക്കുക. ഏതുരീതിയില്‍, ആരുപരിശോധിച്ചാലും, ഏതുതരം രക്തസമ്മര്‍ദ്ദ പരിശോധനാമാപിനിയില്‍ പരിശോധിച്ചാലും ഇങ്ങനെ തന്നെയാവും.

 

* 30 വയസ്സ് കഴിഞ്ഞ, വൈറ്റ് കോളര്‍ ജോലിക്കാരന് പ്രതിദിനം 2000 കി. കലോറി ഊര്‍ജ്ജമേ ആവശ്യമുള്ളൂ. അത് ലഭ്യമാകാന്‍ ഒരു കിലോ അന്നജാഹാരമേ ആവശ്യം വരൂ. അധികം കഴിക്കുന്നവ കൊഴുപ്പായി ശരീരത്തില്‍ അടിയും.

 

* പൊക്കത്തിന് ആനുപാതികമായിരിക്കണം ശരീരഭാരം. ഇല്ലെങ്കില്‍ ഹൃദയം രക്തം പമ്പ് ചെയ്ത് തളരും.

 

 

 

 

 

OTHER SECTIONS