മഴക്കാലത്തെ ജലദോഷവും ചുമയും മാറാന്‍ ഇതാ നാല് മാര്‍ഗങ്ങള്‍

By Greeshma Rakesh.08 09 2023

imran-azhar

 


 

മഴക്കാലത്ത് വിവിധ രോഗങ്ങള്‍ നമ്മെ പിടികൂടാറുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് ചുമയും ജലദോഷവും. ചെറുതായൊന്ന് തണുപ്പ് ഏല്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഇവ രണ്ടും പിടിപെടുന്നു. വൈറസ് അണുബാധ മൂലമാണ് ചുമയുണ്ടാകുന്നത്. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു പക്ഷെ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് നയിച്ചേക്കാം.

 


ചുമയുടെയും ജലദോഷത്തിലെയും തുടക്കത്തിലെ തന്നെ വീട്ടില്‍ ചില പൊടിക്കൈകളൊക്കെ പരീക്ഷിക്കാവുന്നതാണ്. ചുമയും ജലദോഷവും കുറയ്ക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങങ്ങള്‍ അറിയാം...

 

ഇഞ്ചി ചായ...

അടുക്കളയില്‍ എപ്പോഴുമുള്ള ചേരുവകയാണ് ഇഞ്ചി. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ ചുമ മാറാന്‍ നല്ലതാണ്. അതുപോലെ ജലോദഷം കുറയ്ക്കാനും ഇഞ്ചി സഹായിക്കും. ചൂട് ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. ഇഞ്ചി കഷ്ണങ്ങള്‍ ഏകദേശം 10 മിനിറ്റ് വെള്ളത്തില്‍ വേവിക്കുക. രുചിക്കും കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ക്കും തേനും നാരങ്ങാനീരും ചേര്‍ക്കുക. തൊണ്ടവേദന കുറയ്ക്കാനും ഇഞ്ചി ചായ സഹായിക്കും.

 

മഞ്ഞള്‍ പാല്‍...

മഞ്ഞള്‍ ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിവൈറല്‍ സുഗന്ധവ്യഞ്ജനമാണ്. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു ഗ്ലാസ്സ് ചെറുചൂടുള്ള പാലില്‍ കലര്‍ത്തി മധുരത്തിനായി തേന്‍ ചേര്‍ത്ത് ഉറങ്ങുന്നതിനുമുമ്പ് കുടിക്കുക. മഞ്ഞള്‍ പാല്‍ ചുമ ഒഴിവാക്കാനും ശാന്തമായ ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

 

തുളസി ചായ...

തുളസി ഇലകള്‍ക്ക് ആന്റിമൈക്രോബയല്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും തുളസി ചായ ദിവസവും രണ്ട് തവണ കുടിക്കുക.

 

ഉപ്പുവെള്ളം...

തൊണ്ടയിലെ അണുബാധയ്ക്കുള്ള ഏറ്റവും ഫലപ്രദവും പ്രഥമശുശ്രൂഷാ പരിഹാരവുമാണ് ഉപ്പുവെള്ളം.
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് കലര്‍ത്തി ഗാര്‍ഗിള്‍ ലായനിയായി ഉപയോഗിക്കുക. ദിവസവും മൂന്ന് തവണ ഇത് ചെയ്യാം.

 

OTHER SECTIONS