ശീതീകരിച്ച ഭ്രൂണങ്ങളെ കുഞ്ഞുങ്ങളായി കണക്കാക്കും; നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

ശീതീകരിച്ച ഭ്രൂണങ്ങളെ കുഞ്ഞുങ്ങളായി കണക്കാക്കുമെന്നും നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അമേരിക്കയിലെ അലബാമ സുപ്രീംകോടതി വിധി.

author-image
Athira
New Update
ശീതീകരിച്ച ഭ്രൂണങ്ങളെ കുഞ്ഞുങ്ങളായി കണക്കാക്കും; നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

ശീതീകരിച്ച ഭ്രൂണങ്ങളെ കുഞ്ഞുങ്ങളായി കണക്കാക്കുമെന്നും നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അമേരിക്കയിലെ അലബാമ സുപ്രീംകോടതി വിധി. വിധിയുടെ പിന്നാലെ അലബാമയിലെ ഏറ്റവും വലിയ ആശുപത്രി ഇന്‍ വിട്രൊ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) സേവനങ്ങള്‍ നിര്‍ത്തലാക്കി.

സ്ത്രീകളുടെ അണ്ഡാശയങ്ങളില്‍നിന്ന് അണ്ഡകോശങ്ങള്‍ സ്വീകരിക്കുന്നത് തുടരുമെന്നും ഐവിഎഫ് പ്രക്രിയയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്നും ബിര്‍മിങ്ഹാമിലെ യൂണിവേഴ്‌സിറ്റി ഓഫ് അലബാമ അറിയിച്ചു. പുതിയ വിധി പ്രകാരം പ്രത്യുത്പാദന ചികിത്സയ്ക്ക് പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വിധിയെ പിന്തുണച്ചുകൊണ്ടും ഏറ്റവും ചെറിയ ഭ്രൂണത്തിന് പോലും നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു.

2020ല്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ഒരു രോഗി ഭ്രൂണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് കടക്കുകയും അവ കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധവശാല്‍ താഴെ വീഴുകയുമായിരുന്നു. ഇതോടെ ഭ്രൂണങ്ങള്‍ നശിക്കപ്പെട്ടു. ഇതിന് പിന്നാലെ ഭ്രൂണങ്ങള്‍ നഷ്ടമായെന്ന മൂന്ന് ദമ്പതികളുടെ ആരോപണത്തെ തുടര്‍ന്നാണ് കേസിന്റെ തുടക്കം.

പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുടെ അസ്വഭാവിക മരണം സംബന്ധിച്ച നിയമപ്രകാരമാണ് സെന്റര്‍ ഫോര്‍ റിപ്രൊഡക്ടീവ് മെഡിസിന്‍, മൊബൈല്‍ ഇന്‍ഫേമറി അസോസിയേഷന്‍ എന്നിവയ്ക്കെതിരെ കേസെടുക്കാന്‍ ദമ്പതികള്‍ ആവശ്യപ്പെട്ടത്. ദമ്പതികളുടെ ആവശ്യം കീഴ്ക്കോടതി തള്ളിയിരുന്നെങ്കിലും സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

 

 

 

Latest News Health News news updates