പ്രഭാതഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താം ക്ഷീണവും തളര്‍ച്ചയും മാറും

രാവിലെ എഴുന്നേറ്റാല്‍ ഉടനെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിന് പകരം നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് മെറ്റബോളിസം എളുപ്പമാകാന്‍ സഹായിക്കും.

author-image
Lekshmi
New Update
പ്രഭാതഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താം ക്ഷീണവും തളര്‍ച്ചയും മാറും

ജോലിത്തിരക്കുകളില്‍ പ്രഭാതഭക്ഷണം നമ്മളില്‍ പലരും ഒഴിവാക്കുന്നതാണ് പതിവ്. എന്നിട്ട് പിന്നീടുള്ള ഭക്ഷണം നന്നായി കഴിക്കുകയും ചെയ്യും. പക്ഷേ എത്രയൊക്കെ ഭക്ഷണം കഴിച്ചാലും പലപ്പോഴും ക്ഷീണവും തളര്‍ച്ചയും മാറില്ല. ഇത് ഒഴിവാക്കാന്‍ പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രഭാതഭക്ഷണത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഒരു ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ പ്രോട്ടീന്‍ അടങ്ങിയ പ്രഭാത ഭക്ഷണം സഹായിക്കും. ഇത് വിശപ്പ് കുറയ്ക്കുന്ന ഹോര്‍മോണുകളുടെ അളവ് വര്‍ധിപിക്കുകയും ശരീരത്തിന് ഊര്‍ജം പകരുകയും ചെയ്യുന്നു.

വെള്ളം ധാരാളം കുടിക്കുക എന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. ഇവ ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം എളുപ്പമാക്കാനും ഗുണം ചെയ്യും. വെള്ളം നന്നായി കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാവിലെ കഴിക്കുന്നത് നല്ലതാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കും. പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക. ഉയര്‍ന്ന തോതില്‍ മധുരം ശരീരത്തിലെത്തുന്നത് വയറില്‍ കൊഴുപ്പ് അടിയാന്‍ ഇടയാക്കും. കലോറി കൂടാനും കാരണമാകും. അതിനാല്‍ മധുര പാനീയങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കാം.

രാവിലെ എഴുന്നേറ്റാല്‍ ഉടനെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിന് പകരം നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് മെറ്റബോളിസം എളുപ്പമാകാന്‍ സഹായിക്കും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ഇത് സഹായിക്കും. നാരങ്ങയും തേനും ചേര്‍ത്ത ഇളം ചൂടുവെള്ളം ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

food Health Breakfast