നഖങ്ങളില്‍ ഈ ലക്ഷണങ്ങളുണ്ടോ? ശ്രദ്ധിക്കാതെ പോകരുത്, ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം

ശ്വാസകോശത്തിലോ ചുറ്റുപാടിലോ ട്യൂമര്‍ വളരുന്നതാണ് ശ്വാസകോശാര്‍ബുദം. ഇന്ത്യയില്‍ ആകെ 8.1 ശതമാനം കാന്‍സര്‍ മരണങ്ങളില്‍ 5.9 ശതമാനവും ഇത് സംഭവിക്കുന്നു.

author-image
Web Desk
New Update
നഖങ്ങളില്‍ ഈ ലക്ഷണങ്ങളുണ്ടോ? ശ്രദ്ധിക്കാതെ പോകരുത്, ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം

ശ്വാസകോശത്തിലോ ചുറ്റുപാടിലോ ട്യൂമര്‍ വളരുന്നതാണ് ശ്വാസകോശാര്‍ബുദം. ഇന്ത്യയില്‍ ആകെ 8.1 ശതമാനം കാന്‍സര്‍ മരണങ്ങളില്‍ 5.9 ശതമാനവും ഇത് സംഭവിക്കുന്നു.

 

രാജ്യത്ത് ഇത് നിലവില്‍ നാലാമത്തെ ക്യാന്‍സറാണ്.ജലദോഷം, പനി അല്ലെങ്കില്‍ ആസ്ത്മ എന്നിവയ്‌ക്കൊപ്പം അതിന്റെ ലക്ഷണങ്ങള്‍ സമാനമായതുകൊണ്ട് രോഗം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

മലിനീകരണം, തൊണ്ടവേദന, ജലദോഷം അല്ലെങ്കില്‍ പനി എന്നിവ കാരണം ചുമ ഉണ്ടാകാം. ഇത് മൂന്നാഴ്ചയോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ അത് ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമായതിനാല്‍ ഡോക്ടറെ കാണണം.

ഈ രോഗത്തിന് പ്രാരംഭ ലക്ഷണങ്ങളൊന്നുമില്ല.ശ്വാസകോശ ക്യാന്‍സറിന്റെ പ്രധാന ലക്ഷണമായി ചൂണ്ടിക്കാണിക്കുന്നത് നഖങ്ങളുടെ ആകൃതിയിലുള്ള മാറ്റമാണ്.

വിരലുകളുടെയും നഖങ്ങളുടെയും ആകൃതിയിലുള്ള ചില മാറ്റങ്ങളെ ഫിംഗര്‍ ക്ലബിംഗ്, ഡിജിറ്റല്‍ ക്ലബിംഗ് അല്ലെങ്കില്‍ ഹിപ്പോക്രാറ്റിക് ഫിംഗര്‍ എന്നും അറിയപ്പെടുന്നു. ഇത് ശ്വാസകോശ ക്യാന്‍സറിന്റെ പ്രധാപ്പെട്ട ചില ലക്ഷണമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ശ്വാസകോശ അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങള്‍:

സ്ഥിരമായ ശ്വാസതടസ്സം

വിശപ്പില്ലായ്മ

ശരീരഭാരം കുറയുക

ആവര്‍ത്തിച്ചുള്ള നെഞ്ചിലെ അണുബാധ

അമിത ക്ഷീണം

ശ്വാസം മുട്ടല്‍

മുഖത്തോ കഴുത്തിലോ വീക്കം

വിഴുങ്ങാന്‍ ബുദ്ധിമുട്ട്

തോളില്‍ വേദന

ശ്വാസകോശ അര്‍ബുദം കണ്ടെത്തുമ്പോള്‍ ഒരു രോഗിയുടെ അതിജീവനം ശ്വാസകോശ അര്‍ബുദത്തിന്റെ ഘട്ടവും തരവും അടക്കം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

lung cancer