എമര്‍ജന്‍സി മെഡിസിന്‍ മേഖലയിലെ വികസനം,നൂതനതകള്‍,വീക്ഷണം; ഇ.എം. ഇന്ത്യ 2023ന് തുടക്കം

എമര്‍ജന്‍സി മെഡിസിന്‍ മേഖലയിലെ വികസനം, നൂതനതകള്‍, വീക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാര്‍ഷിക മെഗാ കോണ്‍ഫറന്‍സായ ഇ.എം. ഇന്ത്യ 2023 ന്റെ 19-ാം എഡിഷന് പൂനെ ഡോ.ഡി.വൈ.പാട്ടീല്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ തുടക്കമായി.

author-image
Greeshma Rakesh
New Update
എമര്‍ജന്‍സി മെഡിസിന്‍ മേഖലയിലെ വികസനം,നൂതനതകള്‍,വീക്ഷണം;  ഇ.എം. ഇന്ത്യ 2023ന് തുടക്കം

പൂനെ: എമര്‍ജന്‍സി മെഡിസിന്‍ മേഖലയിലെ വികസനം, നൂതനതകള്‍, വീക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാര്‍ഷിക മെഗാ കോണ്‍ഫറന്‍സായ ഇ.എം. ഇന്ത്യ 2023 ന്റെ 19-ാം എഡിഷന് പൂനെ ഡോ.ഡി.വൈ.പാട്ടീല്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ തുടക്കമായി.

സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ബ്‌ള്യൂ.എച്ച്.ഒ. കോളബാരെറ്റിങ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്‍ഡ് ട്രോമ, വേള്‍ഡ് അക്കാദമിക് കണ്‍സില്‍ ഓഫ് എമര്‍ജന്‍സി മെഡിസിന്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സസ് നാഗ്പൂര്‍ എന്നിവയുടെ സഹകരണത്തോടെയും അക്കാദമിക് കോളേജ് ഓഫ് എമര്‍ജന്‍സി എക്‌സ് പെര്‍ട്ട്‌സ് ഇന്‍ ഇന്ത്യ, എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍, ഇന്‍ഡുസെം എന്നിവയുടെ രക്ഷാകര്‍തൃത്വത്തിലുമാണ് 5ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

രോഗികളെ കേന്ദ്രീകരിച്ചുള്ള പഠനം,ഗവേഷണം,രോഗീപരിചരണം എന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോണ്‍ഫറന്‍സില്‍ വളര്‍ന്നു വരുന്ന
എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധര്‍ക്കായി പ്രമുഖര്‍ പങ്കെടുക്കുന്ന ഇന്ററാക്ടീവ് വര്‍ക്ക്‌ഷോപ്പുകളും പരിശീലന സെഷനുകളും ഉണ്ടായിരിക്കും. ഡോ.ഡി.വൈ.പാട്ടീല്‍ വിദ്യാപീഠം ചാന്‍സലര്‍ ഡോ.പി.ഡി.പാട്ടീല്‍
ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന അക്കാദമിക് കോണ്‍ക്ലേവില്‍ അമേരിക്കന്‍ അക്കാദമി ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ. ജോനാഥന്‍ ജോണ്‍സ്,അമേരിക്കന്‍ അക്കാദമി ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ് ഡോ.ലിസ മൊറേനോ-വാള്‍ട്ടണ്‍ എന്നിവര്‍
സംബന്ധിക്കും.ജീവിതത്തിന്റെ എല്ലാ തുറകളിലും എമര്‍ജന്‍സി മെഡിസിന്‍ വഹിക്കുന്നപങ്കിനെ കുറിച്ച് ആശയങ്ങള്‍ പങ്കിടുന്നതിനും പഠിക്കുന്നതിനും കോണ്‍ക്ലേവ് സാക്ഷ്യം വഹിക്കും.

Medical College And Research Centre Pune EMINDIA 2023 Emergency Medicine