രാജഗിരി ആശുപത്രിയില്‍ ന്യൂറോ മസ്‌കുലാര്‍ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി

ഡോ.ഗൗരി ഖണ്ഡേക്കറിന്റെ നേതൃത്വത്തില്‍ ഡിഎംഡി ബാധിതരായ കുട്ടികള്‍ ചെയ്യേണ്ട വ്യായാമങ്ങള്‍ സംബന്ധിച്ചു രക്ഷിതാക്കള്‍ക്കു പരിശീലനവും നല്‍കി. ചക്രക്കസേരയിലുള്ള കുട്ടികളെ സഹായിക്കാന്‍ എടത്തല അല്‍ അമീന്‍ കോളജിലെ 22 കേരള ബറ്റാലിയന്‍ എന്‍സിസി കെഡറ്റുകളും എത്തിയിരുന്നു.

author-image
Web Desk
New Update
രാജഗിരി ആശുപത്രിയില്‍ ന്യൂറോ മസ്‌കുലാര്‍ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി

ഫോട്ടോ: രാജഗിരി ആശുപത്രിയില്‍ നടന്ന ന്യൂറോ മസ്‌കുലാര്‍ സ്‌ക്രീനിംഗ് ക്യാമ്പില്‍ ഡോ.രമ്യ എ ആര്‍, ഡോ.ദര്‍ശന്‍ ജയറാം ദാസ് (രാജഗിരി), ഡോ.ഉഷ മല്ലിനാഥ് (മണിപ്പാല്‍) എന്നിവര്‍ കുട്ടികളെ പരിശോധിക്കുന്നു

 

കൊച്ചി: ആലുവ രാജഗിരി ആശുപത്രിയും, ഡുഷെന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി (ഡിഎംഡി) ബാധിതര്‍ക്കായുള്ള സഹായ സംഘടനയായ ഭാരത് എംഡി ഫൗണ്ടേഷനും ചേര്‍ന്ന് ന്യൂറോമസ്‌കുലാര്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. രാജഗിരി ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി 30 ഡിഎംഡി ബാധിതരായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.

പ്രശസ്ത പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. ആന്‍ ആഗ്‌നസ് മാത്യു ക്ലാസുകള്‍ നയിച്ചു. മെഡിക്കല്‍ പരിശോധനകള്‍ക്ക് രാജഗിരി ആശുപത്രിയിയിലെ പീഡിയാട്രിക് ന്യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ദര്‍ശന്‍ ജയറാം ദാസ്, ഡോ.ആന്‍ ആഗ്‌നസ് മാത്യു (ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രി ) ഡോ.ഉഷ മല്ലിനാഥ് (മണിപ്പാല്‍ ആശുപത്രി), ഡോ.രമ്യ എ ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഡോ.ഗൗരി ഖണ്ഡേക്കറിന്റെ നേതൃത്വത്തില്‍ ഡിഎംഡി ബാധിതരായ കുട്ടികള്‍ ചെയ്യേണ്ട വ്യായാമങ്ങള്‍ സംബന്ധിച്ചു രക്ഷിതാക്കള്‍ക്കു പരിശീലനവും നല്‍കി. ചക്രക്കസേരയിലുള്ള കുട്ടികളെ സഹായിക്കാന്‍ എടത്തല അല്‍ അമീന്‍ കോളജിലെ 22 കേരള ബറ്റാലിയന്‍ എന്‍സിസി കെഡറ്റുകളും എത്തിയിരുന്നു.

 

health care neuro dystrophy screening rajagiri hospital