13 വയസ്സിനു മുന്‍പ് ആരംഭിക്കുന്ന ആര്‍ത്തവം ; പ്രമേഹ, പക്ഷാഘാത സാധ്യത അധികമെന്ന് പഠനം

10 വയസ്സിനു മുന്‍പാണ്‌ ആര്‍ത്തവം ആരംഭിക്കുന്നതെങ്കില്‍ പ്രമേഹത്തിനൊപ്പം 65 വയസ്സിനു മുന്‍പ്‌ പക്ഷാഘാതം വരാനുള്ള സാധ്യതയും അധികമാണെന്നു ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിൽ പറയുന്നു.

author-image
Greeshma Rakesh
New Update
13 വയസ്സിനു മുന്‍പ് ആരംഭിക്കുന്ന ആര്‍ത്തവം ;  പ്രമേഹ, പക്ഷാഘാത സാധ്യത അധികമെന്ന് പഠനം

13 വയസ്സ്‌ തികയുന്നതിനു മുൻപ് ആര്‍ത്തവം ആരംഭിക്കുന്ന പെൺകുട്ടികളിൽ പിൽക്കാലത്ത് ടൈപ്പ്‌ 2 പ്രമേഹം വരാനുള്ള സാധ്യതയെന്ന് പഠന റിപ്പോർട്ട്.മാത്രമല്ല 10 വയസ്സിനു മുന്‍പാണ്‌ ആര്‍ത്തവം ആരംഭിക്കുന്നതെങ്കില്‍ പ്രമേഹത്തിനൊപ്പം 65 വയസ്സിനു മുന്‍പ്‌ പക്ഷാഘാതം വരാനുള്ള സാധ്യതയും അധികമാണെന്നു ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിൽ പറയുന്നു.

അമേരിക്കയിലെ ടുലേന്‍, ബ്രിഗ്‌ഹാം സര്‍വകലാശാലകളിലെയും വിമന്‍സ്‌ ഹോസ്‌പിറ്റലിലെയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.11 വയസ്സിനോ അതിനു മുന്‍പോ ആര്‍ത്തവം ആരംഭിച്ചവരില്‍ പക്ഷാഘാത സാധ്യത 81 ശതമാനമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 12 വയസ്സില്‍ ആരംഭിച്ചവര്‍ക്ക്‌ 32 ശതമാനവും 14 വയസ്സില്‍ ആരംഭിച്ചവര്‍ക്ക്‌ 15 ശതമാനവുമാണ്‌ പക്ഷാഘാത സാധ്യത.

പഠനത്തിനായി 20നും 65നും ഇടയില്‍ പ്രായമുള്ള 17,000 സ്‌ത്രീകളുടെ വിവരങ്ങളാണ് സംഘം ശേഖരിച്ചത്. ഇതില്‍ 1773 (10 ശതമാനം)പേർക്ക് ടൈപ്പ്‌ 2 പ്രമേഹം നിര്‍ണയിക്കപ്പെട്ടു. ഈ 1773ല്‍ 203 പേര്‍(11.5 ശതമാനം)വ്യത്യസ്ത തരത്തിലുള്ള ഹൃദ്രോഗമുള്ളവരുമാണ്‌. ഇവരില്‍ 32 ശതമാനം പേര്‍ 10 വയസ്സിന്‌ മുന്‍പും 14 ശതമാനം പേര്‍ 11 വയസ്സിലും 29 ശതമാനം പേര്‍ 12 വയസ്സിലും ആര്‍ത്തവം ആരംഭിച്ചവരാണ്‌.

അതെസമയം നിരീക്ഷണ പഠനം മാത്രമായതിനാല്‍ ഇതിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.എന്നാൽ ജീവിതത്തില്‍ വളരെ നേരത്തെ തന്നെ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെട്ട്‌ തുടങ്ങുന്നതാകാം ഒരു കാരണമെന്നാണ് ഗവേഷകർ കരുതുന്നത്.മാത്രമല്ല ശരീരഭാരമാകാം മറ്റൊരു ഘടകമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

Health News Diabetes stroke periods new study report Menstruation