തലമുടി കൊഴിച്ചില്‍ കുറയ്ക്കാം; പരീക്ഷിക്കൂ ഉള്ളി കൊണ്ടുള്ള ഹെയര്‍പാക്കുകള്‍

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് തലമുടി കൊഴിച്ചില്‍. താരന്‍, വിറ്റാമിനുകളുടെ കുറവ്, സ്‌ട്രെസ്, ഹോര്‍മോണുകളുടെ വ്യത്യാസം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.

author-image
Priya
New Update
തലമുടി കൊഴിച്ചില്‍ കുറയ്ക്കാം; പരീക്ഷിക്കൂ ഉള്ളി കൊണ്ടുള്ള ഹെയര്‍പാക്കുകള്‍

 

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് തലമുടി കൊഴിച്ചില്‍. താരന്‍, വിറ്റാമിനുകളുടെ കുറവ്, സ്‌ട്രെസ്, ഹോര്‍മോണുകളുടെ വ്യത്യാസം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടി സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് സവാള. തലമുടി കൊഴിച്ചില്‍ അകറ്റാനും മുടി വളരാനും സവാളനീരോ, ഉള്ളിനീരോ മാത്രം മതി.

ശിരോ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന താരനെ തടയാനും തലമുടി വളരാനും ഉള്ളി ഉപയോഗിക്കാം. ഇതിനായി ഒന്നോ രണ്ടോ സവാള അല്ലെങ്കില്‍ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക.

ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്‌സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചര്‍മ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം.

അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താല്‍ തലമുടി കൊഴിച്ചില്‍ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും.

അതുപോലെ രണ്ട് ടീസ്പൂണ്‍ ഉള്ളിനീരില്‍ കുറച്ച് കറ്റാര്‍വാഴ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം.

അര മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താല്‍ മുടി കൊഴിച്ചില്‍ കുറയും.

മുട്ടയുടെ വെള്ളയും സവാള നീരും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാന്‍ വളരെ നല്ലതാണ്. കൂടാതെ ഒരു ടീസ്പൂണ്‍ ഉള്ളിനീരും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കുക.

ശേഷം ഈ മിശ്രിതം ശിരോചര്‍മ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകാം.

 

hair onion pack