മുഖത്തെ കരുവാളിപ്പ് മാറ്റി സുന്ദരമാക്കാം; പരീക്ഷിക്കൂ ഈ ഓറഞ്ച് ഫേസ്പാക്കുകള്‍

ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മം സംരക്ഷിക്കാനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഓറഞ്ച്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഓറഞ്ച് വിവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ അകറ്റാന്‍ മികച്ചതാണ്.

author-image
Priya
New Update
മുഖത്തെ കരുവാളിപ്പ് മാറ്റി സുന്ദരമാക്കാം; പരീക്ഷിക്കൂ ഈ ഓറഞ്ച് ഫേസ്പാക്കുകള്‍

ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മം സംരക്ഷിക്കാനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഓറഞ്ച്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഓറഞ്ച് വിവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ അകറ്റാന്‍ മികച്ചതാണ്.

ഈ പഴത്തില്‍ ചര്‍മ്മത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന
ബീറ്റാ കരോട്ടിന്‍, ഫോളിക് ആസിഡ്, ഫോസ്‌ഫേറ്റുകള്‍, അയഡിഡുകള്‍, അയണ്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍, ഫ്‌ലേവനോയ്ഡുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഓറഞ്ച് കറുത്ത പാടുകള്‍ കുറയ്ക്കാനും പെട്ടെന്ന് മങ്ങാനും സഹായിക്കും.

മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ സഹായിക്കുന്ന ഓറഞ്ച് കൊണ്ട് ഫേസ് പാക്കുകള്‍:

1. ഓറഞ്ച് തൊലിയുടെ കുറച്ച് കഷണങ്ങള്‍ ഉണക്കി പൊടിച്ചെടുക്കുക. ഇതിലേക്ക് 2 ടീസ്പൂണ്‍ റോസ് വാട്ടര്‍ ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം മുഖത്തും കഴുത്തിലും പുരട്ടുക.

15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

2. ഒരു ബൗളില്‍ രണ്ട് ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസും കുറച്ച് ചെറുപയര്‍ പൊടിയും ചേര്‍ത്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മുഖത്തെ കറുപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും.

3. അര കപ്പ് തൈരിനോടൊപ്പം രണ്ട് ടേബിള്‍സ്പൂണ്‍ ഫ്രഷ് ഓറഞ്ച് ജ്യൂസ് ചേര്‍ത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖവും കഴുത്തും കഴുകുക. മുഖം സുന്ദരമാക്കാന്‍ ഈ പാക്ക് നല്ലതാണ്.

orange Health face