മുഖം സുന്ദരമാക്കാന്‍ റോസ് വാട്ടര്‍; ഉപയോഗിക്കേണ്ടത് ഇങ്ങനെ....

ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചുവപ്പിന് കാരണമാകുന്ന ഏത് ബാക്ടീരിയയെയും നശിപ്പിക്കാന്‍ സഹായിക്കും.

author-image
Greeshma Rakesh
New Update
മുഖം സുന്ദരമാക്കാന്‍ റോസ് വാട്ടര്‍; ഉപയോഗിക്കേണ്ടത് ഇങ്ങനെ....

 

ചര്‍മ്മ സംരക്ഷണത്തിന് പൊതുവെ ഉപയോഗിച്ച് വരുന്ന ഒന്നാണ് റോസ് വാട്ടര്‍. റോസ് വാട്ടര്‍ നേരിട്ടും ഫേസ് പാക്കുകളില്‍ ചേര്‍ത്തും എല്ലാം ഉപയോഗിക്കാറുണ്ട്. റോസ് വാട്ടറില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മുഖത്തെ കരുവാളിപ്പും മുഖക്കുരുവും കുറയ്ക്കാന്‍ സഹായിക്കുന്നു.

റോസ് വാട്ടറിന്റെ പിഎച്ച് ബാലന്‍സിങ് ഗുണങ്ങള്‍ കാരണം പ്രകൃതിദത്തമായ ചര്‍മ്മ ടോണര്‍ ആണെന്ന് പറയപ്പെടുന്നു. ഈ ഘടകം ചര്‍മ്മത്തെ ശാന്തമാക്കുകയും മൃദുവായി മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.

ടോണറായി പ്രയോഗിക്കുമ്പോള്‍ സുഷിരങ്ങള്‍ വൃത്തിയാക്കാനും ശുദ്ധീകരിക്കാനും സുഷിരങ്ങളില്‍ നിന്ന് അഴുക്കും നീക്കം ചെയ്യുന്നതിനുള്ള ഗുണവും റോസ് വാട്ടറിനുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചുവപ്പിന് കാരണമാകുന്ന ഏത് ബാക്ടീരിയയെയും നശിപ്പിക്കാന്‍ സഹായിക്കും.

 

ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയത്തെ നിയന്ത്രിക്കാന്‍ ഇതിന് കഴിയും. ഒപ്പം കോശങ്ങളെ എപ്പോഴും ആരോഗ്യകരവും പോഷണവും ആവശ്യത്തിന് ജലാംശവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. മോയ്‌സ്ചറൈസിംഗ്, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ റോസ് വാട്ടര്‍ ആന്റി-ഏജിംഗ് ചര്‍മ്മ സംരക്ഷണത്തില്‍ ജനപ്രിയമാണ്. ഇത് ചുളിവുകള്‍ കുറയ്ക്കും.

 

മുഖസൗന്ദര്യത്തിന് റോസ് വാട്ടര്‍ ഇങ്ങനെ ഉപയോഗിക്കാം...

ഒന്ന്...

റോസിന്റെ ഇതളുകള്‍ പ്രത്യേകിച്ച് എടുക്കുക. ഇതിലേക്ക് ചൂടു വെളളം ഒഴിച്ചു കൊടുക്കാം. വെളളം നല്ലവണ്ണം തണുക്കുന്നത് വരെ പാത്രം അടച്ചു വയ്ക്കുക. ശേഷം അരിച്ചെടുത്ത ഈ വെളളം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി റോസിന്റെ ഗുണങ്ങള്‍ വെളളത്തിലേയ്ക്ക് ഇറങ്ങുകയും ചര്‍മ്മത്തിനു കൂടുതല്‍ മൃദുലത നല്‍കുകയും ചെയ്യുന്നു.

രണ്ട്...

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അണുബാധകള്‍ക്കെതിരേ പോരാടാന്‍ റോസ് വാട്ടര്‍ സഹായിക്കുന്നു. ഇത് കണ്ണിന് ചുറ്റുമുള്ള കറുത്ത വൃത്തങ്ങള്‍ കുറയ്ക്കുന്നു. റോസ് വാട്ടര്‍ മുഖത്ത് പുരട്ടിയ ശേഷം ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മ്മം സുന്ദരമാകാന്‍ ഗുണം ചെയ്യും.

Glow And Healthy Skin Rose Water Health News