/kalakaumudi/media/post_banners/44c1aa1769c7cd870c0f4789846a452f445088f7f9f23f7760a051872c642cce.jpg)
സാധാരണ മിക്കവര്‍ക്കും ഇഷ്ടമുള്ള പച്ചക്കറിയാണ് തക്കാളി.കറികളേക്കാള്‍ സൂപ്പിലും സാലഡിലുമായി നമ്മള്‍ ധാരാളം തക്കാളി ഉപയോഗിക്കാറുള്ളത്. എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഏതൊരു കാര്യവും അമിതമായാല്‍ അത് ദോഷം ചെയ്യും.
തക്കാളിയുടെ കാര്യത്തിലും കഥ അങ്ങനെ തന്നെയാണ്. അമിതമായി തക്കാളി കഴിച്ചാല്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. തക്കാളി അമിതമായാല്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ താഴെ പറയുന്നവയാണ്.
ഒന്ന്...
തക്കാളിയില്‍ സിട്രിക്, മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിനെ അസിഡിറ്റിയാക്കുന്നു. അതിനാല്‍, ഒരാള്‍ അമിതമായി തക്കാളി കഴിക്കുമ്പോള്‍ ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നതിനാല്‍ അത് ആസിഡ് റിഫ്‌ലക്‌സിനോ നെഞ്ചെരിച്ചിലോ നയിച്ചേക്കാം.
രണ്ട്...
വൃക്കരോഗമുള്ള രോഗികള്‍ തക്കാളി കഴിക്കുന്നത് ഗുണകരമല്ല. വൃക്കസംബന്ധമായ പ്രശ്‌നങ്ങളില്‍, പൊട്ടാസ്യം അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും. തക്കാളിയില്‍ പൊട്ടാസ്യം കൂടുതലാണ്. തക്കാളി ഓക്‌സലേറ്റ് ആയതിനാല്‍ വൃക്കയില്‍ കല്ലുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്.
മൂന്ന്...
തക്കാളിയില്‍ ഹിസ്റ്റമിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി അമിതമായി കഴിച്ചാല്‍ അത് ചര്‍മ്മത്തില്‍ ചുണങ്ങു അല്ലെങ്കില്‍ അലര്‍ജിക്ക് കാരണമാകും.
നാല്...
തക്കാളി അമിതമായി കഴിക്കുന്നത് സന്ധികളില്‍ വീക്കവും വേദനയും ഉണ്ടാക്കും. സോളനൈന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യമാണ് ഇതിന് കാരണം. ഈ സംയുക്തം ടിഷ്യൂകളില്‍ കാല്‍സ്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
അഞ്ച്...
ഒരു വ്യക്തിയുടെ രക്തത്തിലെ ലൈക്കോപീന്‍ അമിതമായ അളവില്‍ ചര്‍മ്മത്തിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്ന അവസ്ഥയാണ് ലൈക്കോപെനോഡെര്‍മിയ. ലൈക്കോപീന്‍ ശരീരത്തിന് പൊതുവെ നല്ലതാണ്. എന്നാല്‍ പ്രതിദിനം 75 മില്ലിഗ്രാമില്‍ കൂടുതല്‍ അളവില്‍ കഴിക്കുമ്പോള്‍ അത് ലൈക്കോപെനോഡെര്‍മിയയിലേക്ക് നയിച്ചേക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.