കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം വേണം; സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ട്

കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.

author-image
Lekshmi
New Update
കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം വേണം; സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ട്

കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. സാപ്പിയന്‍ ലാബും ക്രീയ യൂണിവേഴ്‌സിറ്റിയും ചേര്‍ന്നു നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു തുടങ്ങുന്ന പ്രായവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിലൂടെ വ്യക്തമായത്.

ഗ്ലോബല്‍ മിന്റ് പ്രോജക്ടിന്റെ ഭാഗമായാണ് ആഗോള അടിസ്ഥാനത്തില്‍ പഠനം നടത്തിയത്. 2023 ജനുവരി മുതല്‍ ഏപ്രില്‍ വരെയായിരുന്നു പഠനം നടത്തിയത്. ഈ കാലയളവില്‍ 18 മുതല്‍ 24 വയസ്സു വരെയുള്ള 27,969 വ്യക്തികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയ പ്രായവും മാനസിക ആരോഗ്യവും താരതമ്യം ചെയ്താണ് നിഗമനങ്ങളിലേക്ക് എത്തിയത്. വളരെ ചെറുപ്പത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയവരാണ് മാനസികമായി കൂടുതല്‍ അസ്വസ്ഥരായി കാണപ്പെട്ടത്. ആത്മഹത്യ ചിന്ത, ആക്രമണോത്സുകത, അയാഥാര്‍ത്ഥ്യമായ തോന്നലുകള്‍ ഇവരില്‍ കൂടുതലാണ്. പത്തു വയസ്സിനു മുമ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയവരാണ് മാനസികമായി കൂടുതല്‍ അസ്വസ്ഥര്‍.

കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കേണ്ട പ്രായം സംബന്ധിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും സജീവമാണ്. കുട്ടികളുടെ പഠനാവശ്യത്തിന് എന്ന നിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കാന്‍ തീരുമാനിച്ച സ്‌കൂളുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം പ്രവണതയ്‌ക്കെതിരെ സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം. കുട്ടികള്‍ ചതിക്കുഴികളിലും ചൂഷണങ്ങളിലും വീഴാനുള്ള സാധ്യത പങ്കുവച്ച് വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു.

smart phone kids Health