അകാലനര നിങ്ങളെ അലട്ടുന്നുണ്ടോ? പ്രതിവിധി ഇതാ

By priya.26 10 2023

imran-azhar

 

അകാലനര കാരണം പലരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ചിലരില്‍ സ്‌ട്രെസ്, ഉത്കണ്ഠ എന്നിവ മൂലവും അവശ്യ പോഷകങ്ങളുടെ അഭാവവും വിറ്റാമിനുകളുടെ കുറവു മൂലവും അകാലനര ഉണ്ടാകാം.

 

കൂടാതെ, പുകവലി, അമിത മദ്യപാനം, ഉറക്കക്കുറവ്, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, ഉദാസീനമായ ജീവിതശൈലി എന്നിവയെല്ലാം അകാലനരയ്ക്ക് കാരണമാകും.

 

ബീറ്റ്‌റൂട്ട് കൊണ്ടുള്ള പൊടിക്കൈ കൊണ്ട് ഇനി അകാലനരയെ അകറ്റാം.ഇതിനായി രണ്ട് ബീറ്റ്‌റൂട്ടിന്റെ ജ്യൂസ്, അര കപ്പ് തേയില വെള്ളം അല്ലെങ്കില്‍ കാപ്പി, രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണ എന്നിവ മിശ്രിതമാക്കുക.

 

ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളയാം. ഉലുവ കൊണ്ടുള്ളതാണ് മറ്റൊരു പാക്ക്. ഇതിനായി ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക.

 

ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം.

 

ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ചെയ്യുന്നത് അകാലനര അകറ്റാന്‍ സഹായിക്കും. അതുപോലെ, ഒരു പിടി മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ തേയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അല്‍പം വെള്ളത്തില്‍ കലര്‍ത്തി ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക.

 

ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും.

 

 

 

OTHER SECTIONS