By Priya .22 05 2023
പോഷകത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ക്രാന്‍ബെറിപ്പഴങ്ങള്‍. 100 ഗ്രാം ശുദ്ധമായ ക്രാന്‍ബെറി ജ്യൂസില്‍ 12 ഗ്രാം പഞ്ചസാരയും 13 മില്ലിഗ്രാം ഫോസ്ഫറസും 77 മില്ലിഗ്രാം പൊട്ടാസ്യവും 9.3 മില്ലിഗ്രാം വിറ്റാമിന്‍ സിയും 5.1 മൈക്രോഗ്രാം വിറ്റാമിന്‍ കെയും അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി, ഇ, ക്വെര്‍സെറ്റിന്‍, ആന്റിഓക്സിഡന്റ് ഫലങ്ങളുള്ള ഫൈറ്റോകെമിക്കല്‍സ് എന്നിവയും ഈ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്.ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നത് യുടിഐകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കും.
പ്രധാനമായും പോളിഫെനോള്‍സ് എന്ന സസ്യ സംയുക്തം മൂത്രനാളിയിലെ രോഗകാരികളായ ബാക്ടീരിയകള്‍ ഒട്ടിപ്പിടിക്കുന്നത് തടയാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നതായി ഓസ്ട്രേലിയയിലെ ഫ്ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞയായ ജാക്വലിന്‍ സ്റ്റീഫന്‍സ് പറയുന്നു.
ക്രാന്‍ബെറി ജ്യൂസ് ദഹനനാളത്തിലെ ചിലതരം ബാക്ടീരിയകളുടെ വളര്‍ച്ച തടയാന്‍ സഹായിക്കും. ഇത് ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പ്രോത്സാഹിപ്പിക്കുമെന്ന് ടോപ്പ് ന്യൂട്രീഷന്‍ കോച്ചിംഗില്‍ ക്രിസ്റ്റല്‍ സ്‌കോട്ട് പറയുന്നു.
കൂടാതെ ക്രാന്‍ബെറിയില്‍ നല്ല അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നല്ല ദഹനനാളത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.ക്രാന്‍ബെറികള്‍ ഫിനോളിക് സംയുക്തങ്ങളുടെ ഉറവിടമാണെന്ന് അറിയപ്പെടുന്നു.
ഇത് ശരീരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുകയും കാന്‍സര്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പുരോഗതി തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.
മഗ്‌നീഷ്യം ആരോഗ്യകരമായ അസ്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവുകള്‍ എന്നിവയുടെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും.
കൂടുതല്‍ ഉയര്‍ന്ന മഗ്‌നീഷ്യം ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ എല്ലുകളെ സംരക്ഷിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ്. ക്രാന്‍ബെറി ജ്യൂസ് വിറ്റാമിന്‍ സിയുടെ നല്ല ഉറവിടമായതിനാല്‍ ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.