/kalakaumudi/media/post_banners/0ec69df6710b17d318b44a32e31d70e89d791f49ded5a0b1f4afbd3e8f11285d.jpg)
പേന്‍ ശല്യം പലരേയും അലട്ടാറുണ്ട്. ഇത് കൂടുതലായും കുട്ടികളിലാണ് കണ്ടുവരുന്നത്. തലയില്‍ പേന്‍ ഉണ്ടാകുന്നത് വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ്.
പേന്‍ ശല്യം അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍:
1. ബേബി ഓയില്‍ പേന്‍ അകറ്റാനുള്ള പ്രതിവിധിയാണ്. ബേബി ഓയില്‍ തലയില്‍ പുരട്ടി ഒരു രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ മുടി നന്നായി ചീകുക. പേനുകളെ എളുപ്പം അകറ്റാനാകും.
അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും തുടര്‍ച്ചയായി ചെയ്യുന്നത് പേന്‍ ശല്യം അകറ്റാന്‍ സഹായിക്കും.
2.കുറച്ച് ബേക്കിംഗ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം.
അതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി, കണ്ടീഷണര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
3.ടീ ട്രീ ഓയിലിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ പേനിനെ അകറ്റാന്‍ സഹായിക്കും. നാലോ അഞ്ചോ തുള്ളി ടീ ട്രീ ഓയില്‍ കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്ത തലയില്‍ പുരട്ടുക.
ഇത് ശിരോചര്‍മ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ വച്ച ശേഷം മുടി നന്നായി ചീകുക. ശേഷം ഷാംപൂ ഉപയോ?ഗിച്ച് തല കഴുകുക.
4.വെളിച്ചെണ്ണയില്‍ അവശ്യ ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചൊറിച്ചിലും വരള്‍ച്ചയും ശമിപ്പിച്ച്, ശിരോചര്‍മ്മത്തിന് ആവശ്യമായ ഈര്‍പ്പം പകരുന്നു.
5.വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പേനുകളെ ഇല്ലാതാക്കുന്നു. അതേസമയം അലിസിന്‍, സള്‍ഫര്‍ സംയുക്തങ്ങള്‍ കാരണം അതിന്റെ ശക്തമായ ആന്റിമൈക്രോബയല്‍ ഗുണങ്ങളും പേനിനെ അകറ്റുന്നു.