കോവിഡ് വന്നുപോയവരിൽ ബീജത്തിന്റെ എണ്ണം കുറയുന്നെന്ന് റിപ്പോർട്ട്; പഠനം വേണമെന്ന് ഐഎംഎ

By Lekshmi.05 01 2023

imran-azhar

 

 

കോവിഡ് പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ സാരമായി ബാധിക്കുന്നെന്ന് പഠനം.കോവിഡ് വന്നു പോയ പുരുഷന്മാരുടെ ബീജത്തിന്റെ എണ്ണത്തിൽ കുറവ് സംഭവിച്ചതായാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.ജേണൽ ഓഫ് മെഡിക്കൽ ക്യൂറിസ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തൽ.സാമ്പിളിനായി ശേഖരിച്ച 30 പുരുഷന്മാരിൽ 12 പേർക്കും (40%) ബീജത്തിന്റെ എണ്ണത്തിൽ കുറവ് സംഭവിച്ചതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

 

 

ആദ്യ പരിശോധന നടത്തി രണ്ടര മാസത്തിന് ശേഷം നടത്തിയ പഠനത്തിൽ 10 ശതമാനം വ്യക്തികളിൽ ഈ കുറവ് കണ്ടെത്തിയിരുന്നു.എയിംസ്, ഡൽഹി,ആന്ധ്രയിലെ മംഗളഗിരി എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.2020 ഒക്ടോബറിനും 2021 ഏപ്രിലിനും ഇടയിൽ കോവിഡ് ബാധിതരായി എയിംസിൽ പ്രവേശിച്ച 19നും 43നും ഇടയിൽ പ്രായമുളള 30 പേരിലാണ് പഠനം നടത്തിയത്.

 

 

ശുക്ലത്തിന്റെ അളവ് ഓരോ സ്ഖലനത്തിലും 1.5 മുതൽ 5 മില്ലി ലിറ്റർ വരെയാണ് ഉണ്ടായിരിക്കേണ്ടത്.എയിംസിൽ പ്രവേശിപ്പിച്ചവരിൽ ആദ്യ സാമ്പിളെടുത്ത 30 പേരിൽ 33 ശതമാനം പേരിലും 1.5 മില്ലിയിൽ കുറവാണ് കണ്ടെത്തിയത്.അതായത് സാമ്പിളിന് വിധേയരായവരിൽ 10 പേരിലും ശുക്ലത്തിന്റെ അളവ് കുറവായിരുന്നു.

 

 

ആദ്യ സാമ്പിൾ നൽകിയവരിലെ ശുക്ലത്തിന്റെ വിസ്കോസിറ്റിയും ബീജത്തിന്റെ എണ്ണവും, ചലിക്കുന്ന ബീജത്തിന്റെ എണ്ണവും കാര്യമായി കുറഞ്ഞുവെന്നും പഠനം വെളിപ്പെടുത്തുന്നു.സാമ്പിൾ നൽകിയവരിൽ 87 ശതമാനം പേരിൽ ശുക്ലത്തിന്റെ വിസ്കോസിറ്റിയെയും, 97 ശതമാനം പേരിൽ ബീജത്തിന്റെ എണ്ണത്തെയും ബാധിച്ചപ്പോൾ 74 ശതമാനം പേരിലാണ് ചലിക്കുന്ന ബീജത്തിന്റെ എണ്ണത്തെ ബാധിച്ചിരിക്കുന്നത്.

 

അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART) ക്ലിനിക്കുകളും ബീജ ബാങ്കിങ് സംവിധാനങ്ങളും കോവിഡ് ബാധിച്ച പുരുഷന്മാരെ സംബന്ധിച്ച വിശദമായ പഠനങ്ങളും വിലയിരുത്തലുകളും നടത്തണമെന്നും, നിലവില്‍ കോവിഡ് പോസിറ്റീവായ പുരുഷന്മാരെ ഇതിൽ നിന്നും ഒഴിവാക്കണമെന്നും ഡോ. സതീഷ് പി ദീപാങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ നിർദേശിക്കുന്നു.

OTHER SECTIONS