വേനല്‍ക്കാലത്തും ചര്‍മ്മസംരക്ഷണം; ഇവ കഴിക്കാം

വേനല്‍ക്കാലത്ത് വിറ്റാമിനുകളും മറ്റും അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും.

author-image
Greeshma Rakesh
New Update
വേനല്‍ക്കാലത്തും ചര്‍മ്മസംരക്ഷണം; ഇവ കഴിക്കാം

പൊതുവെ ചൂടുകാലമാണ് ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യപ്രശ്നങ്ങളും ഒരുപോലെ ഉണ്ടാകുന്ന സമയം. എന്നാല്‍ വേനല്‍ക്കാലത്തെ ചര്‍മ്മസംരംക്ഷണം നല്ല ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്. ഇതില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ഭക്ഷണത്തില്‍ തന്നെയാണ്.

 

വേനല്‍ക്കാലത്ത് വിറ്റാമിനുകളും മറ്റും അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും. തിളക്കമുള്ള ചര്‍മ്മത്തിനായി ഭക്ഷണത്തിലും ശ്രദ്ധിക്കാം.അതിനായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

 

പൈനാപ്പിള്‍ വേനല്‍ക്കാലത്ത് കഴിച്ചിരിക്കേണ്ട ഫ്രൂട്ടാണ്. പൈനാപ്പിളില്‍ അടങ്ങിയ വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ കിവി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. അവക്കാഡോയില്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ അവക്കാഡോയും ചര്‍മ്മസംരംക്ഷണത്തിന് മികച്ചതാണ്.

വേനല്‍ക്കാലത്ത് വിറ്റാമിന്‍ സിയും 95 ശതമാനം ജലാംശവും അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചര്‍മ്മത്തിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും.

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ സി, എ, ബി എന്നിവയുടെ കലവറയായ പപ്പായയില്‍ വലിയൊരു അളവില്‍ ജലാംശമുണ്ട്. മിനറലുകളും നാരുകളും ആന്റിഓക്സിഡന്റുകളും ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും ത്വക്കുകളുടെ സംരക്ഷണത്തിനും ഉത്തമമാണ്.

വേനല്‍ക്കാലത്ത് ശരീരത്തിന് ഏറ്റവും ആവശ്യം വെള്ളമാണ്. വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക വേനല്‍ക്കാലത്ത് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഒന്നാണ്. കലോറി വളരെ കുറഞ്ഞ പച്ചക്കറി കൂടിയായ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നത് സഹായകരമാണ്.

വിറ്റാമിന്‍ സിയും ലൈക്കോപ്പിനും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ തക്കാളി കഴിക്കുന്നതും വളരെ ഗുണം ചെയ്യും. വിറ്റാമിനുകളായ എ, ബി6, സി, കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം സൗന്ദര്യസംരംക്ഷണത്തിനും ആരോഗ്യം നിലനിര്‍ത്തുന്നതിലും ഒരുപോലെ നല്ലതാണ്.ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

food Health Skin Care