ചൈനയില്‍ മദ്യാസക്തി കുറയ്ക്കാന്‍ ശരീരത്തില്‍ ചിപ്പ്; പരീക്ഷണം വന്‍ വിജയം!

സ്ഥിരം മദ്യാപാനിയായ 36കാരനിലാണ് ആദ്യമായി ചിപ്പ് ഘടിപ്പിച്ചത്. ഏപ്രില്‍ 12 നാണ് ശസ്ത്രക്രിയ നടത്തിയത്.

author-image
Web Desk
New Update
ചൈനയില്‍ മദ്യാസക്തി കുറയ്ക്കാന്‍ ശരീരത്തില്‍ ചിപ്പ്; പരീക്ഷണം വന്‍ വിജയം!

മദ്യാസക്തി ചികിത്സ ആവശ്യമുള്ള ഒരു രോഗാവസ്ഥയാണ്. ചൈനയില്‍ ഈ രോഗത്തിന് വേറിട്ടൊരു ചികിത്സയും തുടങ്ങി. മദ്യാസക്തി കുറയ്ക്കാനായി മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയാണ് ചൈനയില്‍ പരീക്ഷിക്കുന്നത്.

വെറും അഞ്ചു മിനിട്ടുള്ള ശസ്ത്രക്രിയയിലൂടെ മദ്യപാനാസക്തിയുള്ളയാളിന്റെ ശരീരത്ത് ചിപ്പ് ഘടിപ്പിക്കാം. അഞ്ചുമാസം വരെ മദ്യാസക്തി നിയന്ത്രിക്കാന്‍ ഈ ചിപ്പിന് സാധിക്കും.

ശരീരത്തില്‍ ഘടിപ്പിക്കുമ്പോള്‍, മദ്യാസക്തി കുറയ്ക്കുന്ന നാല്‍ട്രക്‌സോണ്‍ ഈ ചിപ്പ് പുറത്തുവിടും. മദ്യാസക്തി അമിതമായവരില്‍ ചികിത്സയ്ക്കായി നാല്‍ട്രക്‌സോണ്‍ ഉപയോഗിക്കുന്നുണ്ട്.

സ്ഥിരം മദ്യാപാനിയായ 36കാരനിലാണ് ആദ്യമായി ചിപ്പ് ഘടിപ്പിച്ചത്. ഏപ്രില്‍ 12 നാണ് ശസ്ത്രക്രിയ നടത്തിയത്. ചൈനയിലെ ഹുനാന്‍ ബ്രെയിന്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Health wellness treatment