എന്താണ് പ്രൈമറി അമീബിക്ക് മെനിംഗോ എന്‍സെഫലൈറ്റിസ് ?

പ്രൈമറി അമീബിക് മെനിംഗോ എന്‍സെഫലൈറ്റിസ് (പിഎഎം) നെയ്‌ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂര്‍വ മസ്തിഷ്‌ക അണുബാധയാണ്. നെഗ്‌ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂര്‍വ അണുബാധയ്ക്ക് കാരണം.

author-image
Lekshmi
New Update
എന്താണ് പ്രൈമറി അമീബിക്ക് മെനിംഗോ എന്‍സെഫലൈറ്റിസ് ?

പ്രൈമറി അമീബിക് മെനിംഗോ എന്‍സെഫലൈറ്റിസ് (പിഎഎം) നെയ്‌ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂര്‍വ മസ്തിഷ്‌ക അണുബാധയാണ്. നെഗ്‌ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂര്‍വ അണുബാധയ്ക്ക് കാരണം. നെഗ്‌ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ നീന്തുന്നതിനിടയില്‍ മൂക്കിലൂടെ അണുക്കള്‍ ശരീരത്തിലെത്തിയാണ് സാധാരണയായി ആളുകള്‍ക്ക് അണുബാധ ഉണ്ടാവാറുള്ളത്.

മലിനമായ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തി 1 മുതല്‍ 2 ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കുന്നു. മണത്തിലോ രുചിയിലോ ഉള്ള മാറ്റമാണ് ആദ്യ ലക്ഷണം. പിന്നീട്, ആളുകള്‍ക്ക് തലവേദന, ഓക്കാനം, എന്നിവ അനുഭവപ്പെടാം.

ഈ രോഗം ആംഫോട്ടെറിസിന്‍ ബി, അസിത്രോമൈസിന്‍, ഫ്‌ളൂക്കോണസോള്‍, റിഫാംപിന്‍, മില്‍റ്റെഫോസിന്‍, ഡെക്‌സമെതസോണ്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളിലൂടെ ചികിത്സിക്കാനാകും. ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് നൈഗ്ലേരിയ ഫൗളറിക്കെതിരെ ഫലപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു.

മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതിലുടെയും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതിലുടെയുമാണ് രോഗം ആളുകളെ ബാധിക്കുന്നത്. അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നു. അവിടെ അത് മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോള്‍ ഉറവ എടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം.

2017 ല്‍  ഇതിന് മുന്‍പ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനുശേഷം ഇപ്പോഴിതാ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്യിതിരിക്കുകയാണ്. രോഗബാധിതനായ 15 കാരന്‍ മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന്‍ ഗുരുദത്ത് ആണ് മരിച്ചത്. കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗമുണ്ടായതെന്നാണ് വിവരം.

death disease virus