By Greeshma Rakesh.09 09 2023
മനുഷ്യശരീരത്തില്‍ സങ്കീര്‍ണമായ നിരവധി പ്രവര്‍ത്തനങ്ങളില്‍ കരളിന്റെ സ്ഥാനം ചെറുതല്ല. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യവും സംരക്ഷണവും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം പോലുള്ള ശീലങ്ങള്‍ കരളിന്റെ ആരോഗ്യത്തെ ബാധിക്കുകയും ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥകളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും.
കരള്‍ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. എന്നാല്‍ ആരോഗ്യമുള്ള ഭക്ഷണക്രമം പിന്തുടരുന്നത് കരളിന്റെ ആരോഗ്യത്തെ ഗണ്യമായി മെച്ചപ്പെടുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഒന്ന്...
ചീര, ബ്രൊക്കോളി എന്നിവ പോലുള്ള പച്ച പച്ചക്കറികള്‍ വിറ്റാമിനുകള്‍ എ, സി, കെ, അതുപോലെ ഫോളേറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയുള്‍പ്പെടെ അവശ്യ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങള്‍ സംയുക്തമായി കരള്‍ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. വീക്കം കുറയ്ക്കുകയും വിഷാംശം ഇല്ലാതാക്കല്‍ പ്രക്രിയകളെ സഹായിക്കുകയും കരള്‍ കോശങ്ങളുടെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇലക്കറികളിലെ നാരുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ഇത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണം ചെയ്യും.
രണ്ട്...
സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ആരോഗ്യകരമായ കൊഴുപ്പുകള്‍ കരളിലെ വീക്കം കുറയ്ക്കാനും കരള്‍ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. കൂടാതെ, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യും.
മൂന്ന്...
ശുദ്ധീകരിച്ച ധാന്യങ്ങള്‍ ഫാറ്റി ലിവര്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ധാന്യങ്ങള്‍ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മൃദുവായ സ്വാധീനം ചെലുത്തുന്നു. ഇത് ഇന്‍സുലിന്‍ അളവ് കുതിച്ചുയരുന്നത് തടയാന്‍ സഹായിക്കുന്നു. ഇത് ഫാറ്റി ലിവറിന്റെ വികസനത്തിന് കാരണമാകും. കൂടാതെ, ധാന്യങ്ങള്‍ ദഹനത്തെ പിന്തുണയ്ക്കുന്നതിനും ഫലപ്രദമാണ്.
നാല്...
ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ സരസഫലങ്ങള്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണെന്ന്
നാഷണല്‍റ്റോ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കുന്നു. അവയില്‍ ധാരാളം ആന്തോസയാനിന്‍ ഉണ്ട്. ഇത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഈ ആന്റിഓക്സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു.
അഞ്ച്...
വാല്‍നട്ട്, ബദാം, ഫ്‌ളാക്‌സ് സീഡുകള്‍ തുടങ്ങിയ നട്സും വിത്തുകളും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടങ്ങളാണ്. ഈ പോഷകങ്ങള്‍ വീക്കം കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിന് സഹായിക്കും.