മുട്ടയ്‌ക്കൊപ്പം ഇവയൊന്നും വേണ്ടേ വേണ്ട!

മുട്ട കഴിക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് പിന്നീട് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും.അത്തരത്തിൽ മുട്ടയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

author-image
Greeshma Rakesh
New Update
മുട്ടയ്‌ക്കൊപ്പം ഇവയൊന്നും വേണ്ടേ വേണ്ട!

ഭക്ഷണത്തിൽ പുതിയ കോംബിനേഷനുകൾ പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ തെറ്റായ ഭക്ഷണ കോംബിനേഷനുകൾ പലപ്പോഴും അനാരോഗ്യത്തിന് കാരണമാകും. ദഹന പ്രശ്നങ്ങൾ, ഓക്കാനം, ഉദരരോഗങ്ങൾ ഇവയ്ക്കെല്ലാം ഇത് കാരണമാകാം. പോഷകസമ്പുഷ്ടമായ മുട്ടയുടെ കാര്യത്തിലും ഇത് തന്നെ.

ഒരുപാട് പോഷകങ്ങൾ അടങ്ങിയ ഒന്നാണ് മുട്ട. പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ ഇവയെല്ലാം മുട്ടയിലുണ്ട്. എന്നാൽ മുട്ട കഴിക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് പിന്നീട് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.അത്തരത്തിൽ മുട്ടയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

 

1. നാരകഫലങ്ങൾ

ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് ഇവയൊന്നും മുട്ടയ്ക്കൊപ്പം കഴിക്കരുത്.

2. മധുരവും ഷുഗർ സെറീയലുകളും

പ്രഭാതഭക്ഷണമായി മുട്ട കഴിക്കാമെങ്കിലും മധുരമുള്ള സെറീയൽസിനൊപ്പം മുട്ട കഴിക്കുന്നത് ആരോഗ്യകരമല്ല. മുഴുധാന്യ സെറീയലുകൾക്കൊപ്പം മുട്ട കഴിക്കാവുന്നതാണ്.

 

3. റെഡ് വൈൻ

മുട്ടയുടെ രുചിയും റെഡ് വൈനിലെ ടാനിനുകളുമായി ചേർന്ന് അസുഖകരമായ ഒരു രുചി ഉണ്ടാക്കും.

 

4. മദ്യം

മദ്യത്തോടൊപ്പം മുട്ട കഴിക്കരുത്. പച്ച മുട്ട ബാക്ടീരിയൽ അണുബാധയ്ക്ക് കാരണമാകാമെന്നതിനാൽ എഗ്ഗ് നോഗ് പോലുള്ള കോക്ക് ടെയ്‌ലും മദ്യത്തിനൊപ്പം കഴിക്കരുത്.

 

5. തൈര്

തൈരും മുട്ടയും ഒരുമിച്ചു കഴിക്കരുത്.

 

6. സോയ മിൽക്ക്

മുട്ടയും സോയ മിൽക്കും പ്രോട്ടീനുകളാൽ സമ്പന്നമാണ്. ഇവ ഒരുമിച്ച് കഴിച്ചാൽ ശരീരത്തിൽ പ്രോട്ടീന്റെ അളവ് വളരെയധികം കൂടും. അതിനാൽ മുട്ടയും സോയ മിൽക്കും ഒരുമിച്ചു കഴിക്കരുത്

 

7. അച്ചാറുകൾ

മുട്ട കഴിക്കുന്നതോടൊപ്പം അച്ചാറുകൾ കഴിക്കരുത്.

 

8. ചായ

മുട്ടയിൽ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ചായയിലെ ടാനിനുകൾ തടയുന്നു. മുട്ടയും ചായയും ഒരുമിച്ചു കഴിച്ചാൽ അസിഡിറ്റിയും ഗ്യാസ്ട്രബിളും ഉണ്ടാകും. അതിനാൽ മുട്ട കഴിക്കുമ്പോൾ ചായ കുടിക്കാൻ പാടില്ല.

food Health News Egg