തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കാം ഈ പച്ചക്കറികള്‍....

By Greeshma Rakesh.06 09 2023

imran-azhar

 

 

 

പൊതുവെ എല്ലാവരേയും ബാധിക്കുന്ന പ്രശ്‌നമാണ് തലമുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. അതിനാല്‍ തലമുടിയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. സാധാരണ വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും തലമുടി കൊഴിയുന്നതും.

 


പല വീടുകളിലും ഉച്ചയ്ക്ക് ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്ന ചില പച്ചക്കറികള്‍ തലമുടിയുടെ ആരോഗ്യത്തിനും ഏറെ ഗണംചെയ്യും. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം...

 

ഒന്ന്...

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

 

രണ്ട്...

ക്യാരറ്റ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കൂടാതെ വിറ്റാമിന്‍ സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ക്യാരറ്റ് കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

 

മൂന്ന്...

ബീറ്റ്‌റൂട്ട് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി 6, സി നാരുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ അടങ്ങിയ ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നതും തലമുടി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും.

 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

OTHER SECTIONS