പാദങ്ങള്‍ വിണ്ടു കീറുന്നുണ്ടോ? ഇത് തടയാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ..

പാദങ്ങള്‍ വിണ്ടു കീറുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍ വീണ്ടുകീറലുകള്‍ ഉണ്ടാകുന്നു.

author-image
Priya
New Update
പാദങ്ങള്‍ വിണ്ടു കീറുന്നുണ്ടോ? ഇത് തടയാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ..

 

പാദങ്ങള്‍ വിണ്ടു കീറുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍ വീണ്ടുകീറലുകള്‍ ഉണ്ടാകുന്നു.

പാദങ്ങള്‍ക്ക് ശരിയായ സംരക്ഷണം കൊടുത്താല്‍ ഈ പ്രശ്‌നത്തെ

പൂര്‍ണമായും ഇല്ലാതാക്കാം.ഏറെ നേരം നില്‍ക്കുന്നത് ഉപ്പൂറ്റി വിണ്ട് കീറാനുള്ള സാധ്യത കൂട്ടുന്നു.കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

പാദസംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍:

1. ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്.

2.ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശിതം കാലില്‍ പുരട്ടി മസാജ് ചെയ്യാം. പതിവായി ചെയ്യുന്നത് പാദങ്ങള്‍ക്ക് നല്ലതാണ്.

3.കാലില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും പാദങ്ങളെ ഭംഗിയായി വയ്ക്കാന്‍ സഹായിക്കും.

4.ഇളം ചൂടുവെള്ളത്തില്‍ ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഇട്ട് പാദങ്ങള്‍ പതിനഞ്ച് മിനിറ്റ് മുക്കിവയ്ക്കുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും.

5.ഉപ്പും നാരങ്ങാനീരും ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. ശേഷം പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക.

6.നാരങ്ങയുടെ നീര് കാലില്‍ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇത് ചെയ്യുന്നത് ഫലം നല്‍കും.

7.ഇളം ചൂടുവെള്ളത്തില്‍ ഷാംപൂ ചേര്‍ത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേര്‍ത്തതിന് ശേഷം പാദങ്ങള്‍ മുക്കി വയ്ക്കാം. 30 മിനിറ്റ് ഇങ്ങനെ വയ്ക്കാം. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് പാദങ്ങള്‍ മൃദുവും ഭംഗിയുള്ളതുമാക്കും.

8.കറ്റാര്‍വാഴ അടങ്ങിയ ലേപനങ്ങള്‍ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ ഉപയോഗിക്കാം.

9.വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വണ്ടുകീറിയ ഭാഗങ്ങള്‍ പുരട്ടി മസാജ് ചെയ്യാം. പതിവായി ഇത് ചെയ്യുന്നത് പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാന്‍ സഹായിക്കും.

9.ഒരു കപ്പ് തേന്‍, അര ബക്കറ്റ് ചൂടുവെള്ളത്തില്‍ കലര്‍ത്തുക. 1020 മിനിറ്റ് വരെ ഇതില്‍ കാലുകള്‍ മുക്കി വെക്കാം.

 

 

Health cracked heels