/kalakaumudi/media/post_banners/7cb6a57ed2ef49d354992e842ce391b11435a89c07875b0592ec9068fdc2c7b4.jpg)
ഓരോ ദിവസവും പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നാം നേരിടാറുള്ളത്. അത്തരത്തില്‍ അധികം പേരിലും കണ്ടുവരുന്നവയാണ് ദഹനമില്ലായ്മ, ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍.
ഇത്തരത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണം മോശമായഭക്ഷണം, ഉറക്കത്തിന്റെയും വ്യായാമമില്ലായ്മയുടെയും അഭാവം, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്.
ആയതിനാല്‍ ഇവ ഉണ്ടാകുമ്പോള്‍ ആശുപത്രിയെ സമീപിക്കാം സ്ഥിരമായ തയ്യാറെടുപ്പുകളല്ല വേണ്ടത് മറിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തിലുള്ള ജീവിതരീതിയില്‍ നിന്ന് മാറി ചിന്തിക്കേണ്ടതിനെ കുറിച്ചാണ് നാം ആലോചിക്കേണ്ടത്.
ഇനി ഇത്തരത്തില്‍ മലബന്ധം തടയാന്‍ ഡയറ്റില്‍ ചെയ്യാവുന്ന ചിലതുണ്ട്.
1.കട്ടത്തൈരും ഫ്‌ളാക്‌സ് സീഡ് പൗഡറും യോജിപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. കട്ടത്തൈര്-നമ്മുടെ വയറ്റിലെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിക്കുന്നതിന് സഹായിക്കം. ഇതുമൂലം ദഹനപ്രശ്‌നങ്ങള്‍ക്ക് ആശ്വാസമുണ്ടാകും.
ഫ്‌ളാക്‌സ് സീഡ്‌സ്-ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ഫൈബറിന്റെ നല്ലൊരു ഉറവിടമാണ്.
2.രാവിലെ മറ്റെന്തെങ്കിലും കഴിക്കുന്നതിന് മുമ്പായി നാലോ അഞ്ചോ നെല്ലിക്ക വെള്ളത്തില്‍ ജ്യൂസടിച്ച് കഴിക്കുന്നതും മലബന്ധം ഒഴിവാക്കാന്‍ ചെയ്യാവുന്നതാണ്. ഇതില്‍ ഉപ്പ് അല്ലാതെ മറ്റൊന്നും ചേര്‍ക്കേണ്ടതില്ല.
3.ഓട്ട് ബ്രാന്‍ കഴിക്കുന്നതും ദഹനം എളുപ്പത്തിലാക്കാന്‍ സഹായിക്കും. ഇതുവഴി മലബന്ധം വലിയൊരു അളവ് വരെ പരിഹരിക്കാനും സാധിക്കും.
4.മലബന്ധം പതിവാണെങ്കില്‍ രാത്രിയില്‍ കിടക്കാന്‍ പോകും മുമ്പ് അല്‍പം പാലില്‍ നെയ് കലര്‍ത്തി കഴിക്കുന്നതും നല്ലതാണ്. പാലിനോട് അലര്‍ജിയുള്ളവര്‍ ഇത് പരീക്ഷിച്ചുനോക്കരുതേ. ഒരു കപ്പ് ചൂടുപാലില് ഒരു ടീസ്പൂണ്‍ നെയ് (നാടന്‍ നെയ് ആണ് നല്ലത്) ചേര്‍ത്ത് കഴിക്കുകയാണ് വേണ്ടത്.
5.ഡയറ്റില്‍ ഇലക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും മലബന്ധം തടയാന്‍ ഉപകരിക്കും. ചീര, ബ്രൊക്കോളി തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഫൈബര്‍, ഫോളേറ്റ്, വൈറ്റമിന്‍-സി, വൈറ്റമിന്‍- കെ എന്നിവയാലെല്ലാം സമ്പന്നമാണ് ഇലക്കറികള്‍. ഇവയെല്ലാം ദഹനം എളുപ്പത്തിലാക്കുന്നതിനും മലം കട്ടിയാകുന്നത് ഒഴിവാക്കാനും സഹായിക്കുന്ന ഘടകങ്ങളാണ്.
6.മലബന്ധം പതിവായി നേരിടുന്നുവെങ്കില്‍ ദിവസത്തില്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവും പരിശോധിക്കുക. വെള്ളം കുടിക്കുന്നത് കുറഞ്ഞാലും മലബന്ധമുണ്ടാകാം. വെള്ളം മാത്രമല്ല ആരോഗ്യകരമായ ജ്യൂസുകളോ സ്മൂത്തികളോ എല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് മലബന്ധത്തിന് ആശ്വാസമേകാന്‍ സഹായിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
