/kalakaumudi/media/post_banners/25f5960dfe95e18dbb58e683f2e7d879abbe65fffb2da54546daa1c83e6ac218.jpg)
പ്രായം കൂടുന്നതിനനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികം. പക്ഷെ ഇന്ന് അങ്ങനെയല്ല. വളരെ ചെറുപ്രായത്തില്‍ തന്നെ പലരുടെയും തലമുടി നരയ്ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള അകാലനര ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. ഇതിന് പ്രതിവിധി തേടി വിപണിയില്‍ ലഭ്യമായ പല ഉത്പന്നങ്ങളും ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് മിക്കവരും.
എന്നാല്‍ ഇനി അത്തരം പരീക്ഷണങ്ങള്‍ക്കു പകരം പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ അകറ്റാം.
ഒന്ന്...
പതിവായി ഉലുവ തലമുടിയില്‍ തേക്കുന്നത് അകാലനരയെ ഒരു പരിധിവരെ ചെറുക്കും. ഇതിനായി ആദ്യം ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ തേക്കാം. ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ചെയ്യുന്നത് അകാലനര അകറ്റാന്‍ സഹായിക്കും.
രണ്ട്...
ബീറ്റാ കരോട്ടിന്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമൃദ്ധമാണ് കറിവേപ്പില. ബീറ്റാ കരോട്ടിന്‍ മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. ഒപ്പം കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ തലമുടി തഴച്ചുവളരാനും സഹായിക്കും. അതുപോലെ തന്നെ, അകാല നരയെ അകറ്റാനും തലമുടി കറുപ്പിക്കാനും കറിവേപ്പില കൊണ്ടുള്ള ഹെയര്‍ പാക്ക് ഉപയോഗിക്കാം. ഇതിനായി രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണയും 10-12 കറിവേപ്പിലയും എടുക്കണം. ആദ്യം എണ്ണ നന്നായി ചൂടാക്കുക. ശേഷം ഇറക്കിവച്ച എണ്ണയിലേക്ക് കറിവേപ്പിലകള്‍ ഇടുക. തണുത്തുകഴിഞ്ഞാല്‍ ഈ എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കാം. നന്നായി മസാജും ചെയ്യുക. 45 മിനിറ്റിന് ശേഷം മാത്രം തല കഴുകാം.
മൂന്ന്...
അകാലനര അകറ്റാന്‍ സഹായിക്കുന്ന മറ്റൊന്നാണ് കാപ്പിപ്പൊടി. ഇതിനായി വെള്ളത്തില്‍ കാപ്പിപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഇത് തലമുടിയില്‍ തേച്ചുപിടിപ്പിച്ചശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കാത്തിരിക്കുക. ഇതിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകാം. പതിവായി ഇങ്ങനെ ചെയ്യുന്നതിലൂടെ അകാലനര അകറ്റാം.
നാല്...
കടുകെണ്ണ ഇളം ചൂടോടെ തലയില്‍ തേച്ചുപിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോ?ഗിച്ച് കഴുകുക. ഇത് അകാലനര തടയാന്‍ സഹായിക്കും.
അഞ്ച്...
ബദാം ഓയിലും ആവണക്കെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയില്‍ തേയ്ക്കുന്നത് നല്ലതാണ്. അകാല നര മാറാന്‍ തലമുടി നല്ല കരുത്തോടെ വളരാനും സഹായിക്കും.
ആറ്...
ഒരു പിടി മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ തേയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അല്‍പം വെള്ളത്തില്‍ കലര്‍ത്തി ഈ വെള്ളം ഉപയോഗിച്ച് തലകഴുകുക. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും.