/kalakaumudi/media/post_banners/ba1fa032aa52d54e0ce2b9030f631d3a7d4ca586405c22aad70659c2a97082c0.jpg)
പലരും നേരിടുന്ന ചര്‍മ്മ പ്രശ്‌നങ്ങളില്‍ ഒന്നാണ് കക്ഷത്തിലെ കറുപ്പ് നിറം. ഇത് കാരണം സ്ലീവ്ലെസ് വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ അത് ധരിക്കാന്‍ മടിക്കും. ചര്‍മ്മ പ്രശ്‌നങ്ങളില്‍ തുടങ്ങി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരെ കക്ഷത്തിലെ കറുപ്പ് നിറത്തിന് കാരണമാകുന്നു.
കക്ഷത്തിലെ കറുപ്പ് നിറം അകറ്റാനുള്ള ചില പൊടിക്കൈകള്‍:
1. ഉരുളക്കിഴങ്ങിന്റെ നീര് കക്ഷത്തിലെ ഇരുണ്ട നിറം അകറ്റാന്‍ ഉപയോഗിക്കാം. ഇതിനായി ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നീരാക്കി കക്ഷത്തില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
2.കറ്റാര്‍വാഴയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കക്ഷത്തിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴ ജെല്‍ കക്ഷത്തില്‍ പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
3. വെളിച്ചെണ്ണ ചര്‍മ്മത്തിലെ ഇരുണ്ട നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി നാല് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയോടൊപ്പം ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കക്ഷത്തില്‍ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
4.കടലമാവിനൊപ്പം കുറച്ച് അരിപ്പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
5.കുറച്ച് ഓട്‌സില്‍ തേന്‍, മഞ്ഞള്‍പൊടി, നാരങ്ങാനീര്, പാല്‍ എന്നിവ ചേര്‍ത്ത് നന്നായി മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളില്‍ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.