ഉദ്ധാരണക്കുറവുണ്ടോ? ഇതൊക്കെയാണ് പ്രധാന വില്ലന്മാര്‍!

By Web Desk.25 12 2023

imran-azhar

 

 

 

പുരുഷന്മാരെ അലട്ടുന്ന പ്രശ്‌നമാണ് ഉദ്ധാരണക്കുറവ്. ശരിയായി ഉദ്ധാരണം നടക്കാതിരുന്നാല്‍ അത് ലൈംഗിക ജീവിതത്തിലെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്‌നം മാനസികമായും പുരുഷന്മാരെ തകര്‍ക്കും.

 

ഉദ്ധാരണക്കുറവിന് ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്. സമ്മര്‍ദ്ദം, ഉത്കണ്ഠ, അമിത മദ്യപാനം, പുകവലി, പൊണ്ണത്തടി എന്നിവയെല്ലാം ലൈംഗികതയെ പ്രതികൂലമായി ബാധിക്കും.

 

പൊണ്ണത്തടി ഉദ്ധാരണക്കുറവിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ശരീരഭാരം ആരോഗ്യകരമാക്കാന്‍ ഹെല്‍ത്തി ഡയറ്റ് സ്വീകരിക്കണം. ഒപ്പം വ്യായാമവും ശീലമാക്കണം. ഇതിലൂടെ ശരീരഭാരം കുറയുമെന്നു മാത്രമല്ല, മാനസിക സമ്മര്‍ദ്ദവും കുഴയും.

 

മദ്യപാനം ലൈംഗികയെ ഉത്തേജിപ്പിക്കും എന്നു കരുതുന്നവരുണ്ട്. എന്നാല്‍, അമിത മദ്യപാനം വിപരീത ഫലമേ ചെയ്യൂ. ഉദ്ധാരണക്കുറവ് ഉള്‍പ്പെടെയുള്ള ലൈംഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മദ്യപാന ശീലം ഉപേക്ഷിക്കണം.

 

പുകവലിയും ഉദ്ധാരണക്കുറവുണ്ടാക്കുന്നു. ലിംഗത്തിലേക്ക് രക്തപ്രവാഹം കൂടുമ്പോഴാണ് ഉദ്ധാരണമുണ്ടാകുന്നത്. പുകവലി വിവിധ അവയവങ്ങളിലേത്തുള്ള രക്തക്കുഴലുകള്‍ ചുരുക്കി, രക്തപ്രവാഹം കുറയ്ക്കും. ഇത് ഉദ്ധാരണക്കുറവിലേക്ക് നയിക്കും. അതിനാല്‍, പുകവലി പൂര്‍ണമായും ഉപേക്ഷിക്കണം.

 

 

 

 

OTHER SECTIONS