ഭം​ഗിയുള്ള നഖങ്ങൾക്കായി ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ....

പോഷകങ്ങളുടെ കുറവ് നഖത്തിന്റെ വളർച്ചയെ ബാധിക്കാം. ചില സപ്ലിമെന്റുകളും പോഷകസമൃദ്ധമായ ഭക്ഷണവും നഖങ്ങളെ ആരോ​ഗ്യമുള്ളതാക്കുന്നു. നഖങ്ങളുടെ ആരോഗ്യത്തിന് കൃത്യമായ പരിപാലനവും പോഷകങ്ങളും വളരെ പ്രധാനമാണ്.

author-image
Lekshmi
New Update
ഭം​ഗിയുള്ള നഖങ്ങൾക്കായി ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ....

പോഷകങ്ങളുടെ കുറവ് നഖത്തിന്റെ വളർച്ചയെ ബാധിക്കാം. ചില സപ്ലിമെന്റുകളും പോഷകസമൃദ്ധമായ ഭക്ഷണവും നഖങ്ങളെ ആരോഗ്യമുള്ളതാക്കുന്നു. നഖങ്ങളുടെ ആരോഗ്യത്തിന് കൃത്യമായ പരിപാലനവും പോഷകങ്ങളും വളരെ പ്രധാനമാണ്.

വിറ്റാമിൻ സി നഖങ്ങളുടെ വളർച്ചയ്ക്ക് ശരിക്കും സഹായകമായി കണക്കാക്കപ്പെടുന്നു. ദിവസവും നഖങ്ങളിൽ നാരങ്ങ നീര് തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുന്നത് വൃത്തിയുള്ളതും ബാക്ടീരിയ അകറ്റുകയും ചെയ്യുന്നു. അതുപോലെ നഖങ്ങൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് അതിൻ്റെ ബലം കൂട്ടാൻ സാധിക്കും. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് വിരൽ നഖങ്ങൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.

നഖങ്ങളുടെ വളർച്ചയെ സഹായിക്കുകയും നഖങ്ങളുടെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഏജന്റാണ് കൊളാജൻ. ഓറഞ്ചിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അണുബാധയെ അകറ്റി നിർത്താൻ ഏറെ സഹായിക്കുന്നു. ഒരു പാത്രത്തിൽ കുറച്ച് ഓറഞ്ച് ജ്യൂസ് എടുത്ത് ഏകദേശം 10 മിനിറ്റ് നഖങ്ങൾ മുക്കിവയ്ക്കുക. ചെറുചൂടുള്ള വെള്ളത്തിൽ കഴുകി നല്ലൊരു മോയ്സ്ചറൈസ് നഖത്തിലുക.

അതുപോലെ നഖങ്ങൾക്ക് മികച്ചൊരു പരിഹാരമാണ് ഒലീവ് ഓയിൽ. വരൾച്ച ഇല്ലാതാക്കാൻ ഇത് ഏറെ സഹായിക്കുന്നു. രക്തചംക്രമണത്തെ സഹായിക്കുകയും നഖങ്ങളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഒലിവ് ഓയിൽ ചൂടാക്കി ഏകദേശം അഞ്ച് മിനിറ്റ് നേരം നഖങ്ങളിലും പുറംതൊലിയിലും മസാജ് ചെയ്യുക. ഇത് നഖത്തെ കൂടുതൽ ബലമുള്ളതാക്കുന്നു.

tips Health Beauty nails