മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ ഇവ ഉപയോഗിക്കൂ

By web desk .05 01 2023

imran-azhar

 

പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും.മുഖക്കുരു മാറിയാലും അതിന്റെ പാടുകള്‍ അവശേഷിക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്.

 


മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാനുള്ള ചില ഫേസ് പാക്കുകള്‍:


1.വെള്ളരിക്ക അരച്ചത് അരക്കപ്പ്, കാല്‍ കപ്പ് തൈര് എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.

 

2.അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

 

3.ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാ നീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവാപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം കറുത്ത പാടുകള്‍ ഉളള ഭാഗത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം.

 

4.ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ഓട്‌സ് എന്നിവ പാലില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.

 

5.നനച്ച ഗ്രീന്‍ ടീ ഇലകള്‍ തേനില്‍ കലര്‍ത്തി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം.

 

6.കറ്റാര്‍വാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് തവണ വരെ ഇത് പരീക്ഷിക്കാം.

 

 

OTHER SECTIONS