/kalakaumudi/media/post_banners/008ae58d59d87b11743dd161ff93ccd389eed11ec818767a7b07acbba1170e80.jpg)
ധാരാളം ഔഷധ ഗുണങ്ങളടങ്ങിയ ചെടിയാണ് തുളസി.തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
തുളസിയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, ഇരുമ്പ്, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.ഇത് പ്രതിരോധശേഷി കൂട്ടാനും അണുബാധകള്‍ അകറ്റി നിര്‍ത്തുന്നതിനും സഹായിക്കുന്നു.
തുളസി ഇലകളില്‍ അഡാപ്‌റ്റോജനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.പ്രമേഹമുള്ളവര്‍ വെറും വയറ്റില്‍ തുളസി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ തുളസി ചായ സഹായിക്കുന്നു. ദിവസവും തുളസി ചായ കുടിക്കുന്നത് കാര്‍ബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പിന്റെയും രാസവിനിമയത്തെ സഹായിക്കും.
ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കും. ചുമ ഒഴിവാക്കാന്‍ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങള്‍ തുളസിക്കുണ്ട്.
കൂടാതെ ശ്വസനവ്യവസ്ഥയില്‍ ആശ്വാസം നല്‍കുവാനായി കഫം പുറന്തള്ളാനും ഇത് സഹായിക്കുന്നു.തുളസി വെള്ളം പതിവായി കുടിച്ചാല്‍ ദഹനത്തെ സുഗമമാക്കുന്ന മലവിസര്‍ജ്ജനം മെച്ചപ്പെടുത്താം.
ഇത് ആസിഡ് റിഫ്‌ലക്‌സുകളെ സന്തുലിതമാക്കുകയും ആരോഗ്യകരമായ ദഹനം ഉറപ്പാക്കാന്‍ പിഎച്ച് നില നിലനിര്‍ത്തുകയും ചെയ്യുന്നു.തുളസിയില്‍ യൂജിനോള്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്.
ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും. തുളസിയിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ക്ക് ജലദോഷം ഫലപ്രദമായി ഒഴിവാക്കാന്‍ സഹായിക്കുന്നു.
ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായ് നാറ്റം അകറ്റുന്നതിനും സഹായകമാണ്.ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇതിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. അതിനാല്‍, ശരീരത്തെ വിവിധ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇതിന് കഴിയും.
വെറും വയറ്റില്‍ തുളസി വെള്ളം കുടിക്കുമ്പോള്‍ രക്തത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് മുഖക്കുരുവും പാടുകളും കുറയ്ക്കുകയും ചര്‍മ്മത്തെ ചെറുപ്പമായി നിലനിര്‍ത്തുന്നു.