തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടോ? ഇനി ഇതൊന്നു പരീക്ഷിക്കാം....

അത്തരത്തില്‍ ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യത്തിനും സഹായമാകുന്ന എന്നാല്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രണ്ടു ബ്രേക്ക്ഫാസ്റ്റ് സ്മൂത്തികളെ പരിചയപ്പെടാം...

author-image
Greeshma Rakesh
New Update
തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടോ? ഇനി ഇതൊന്നു പരീക്ഷിക്കാം....

ദിവസവും രാവിലെ എഴുന്നേറ്റ് പ്രഭാതഭക്ഷണം പാചകം ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് സ്മൂത്തികള്‍.ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും നാരുകളുമെല്ലാം അടങ്ങിയിട്ടുള്ള ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് സ്മൂത്തികള്‍ വളരെ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാം.

അത് മാത്രമല്ല വളരെ രുചികരവുമാണ് ഇത്തരം സ്മൂത്തികള്‍.ഇനിയിപ്പോള്‍ രാവിലത്തെ തിരക്ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തലേ ദിവസം ഉണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം. സ്മൂത്തികള്‍ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

അത്തരത്തില്‍ ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യത്തിനും സഹായമാകുന്ന എന്നാല്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രണ്ടു ബ്രേക്ക്ഫാസ്റ്റ് സ്മൂത്തികളെ പരിചയപ്പെടാം...

ഓട്‌സ്- ബനാന സ്മൂത്തി

ഒരു പിടി ഓട്‌സ്, വാഴപ്പഴം, ഇഷ്ടമുള്ള തരം പാല്‍, ഈന്തപ്പഴം, പീനട്ട് ബട്ടര്‍ എന്നിവയാണ് ഇതിനു വേണ്ടത്. ഒരു ബ്ലെന്‍ഡറില്‍ ഇവ എല്ലാം കൂടി ഇട്ട ശേഷം, നന്നായി അടിച്ചെടുക്കുക. ശേഷം മുകളില്‍ ആവശ്യമെങ്കില്‍ കുറച്ചു കറുവപ്പട്ട പൊടി കൂടി വിതറിയ ശേഷം കഴിക്കാം.

പാലക് സ്മൂത്തി

ഏതെങ്കിലും പാല്‍, പാട മാറ്റിയ പാല്‍ എടുക്കണം. ഒരു പിടി പാലക് ചീര, ഒരു ആപ്പിള്‍, അവോക്കാഡോ, വാഴപ്പഴം എന്നിവയാണ് ഈ സ്മൂത്തിക്ക് ആവശ്യമായ ചേരുവകള്‍. ഇവയെല്ലാം കൂടി ഒരു ബ്ലെന്‍ഡറില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക. കുറച്ചു കശുവണ്ടിപ്പരിപ്പും ബദാമും കൂടി മുകളില്‍ വിതറിയാല്‍ പോഷക സമൃദ്ധമായ പാലക് സ്മൂത്തി റെഡി!

Health News Weight Loss Food News Fruit Smoothy