പതിവായി ഭക്ഷണത്തില്‍ മല്ലിയില ചേര്‍ക്കുന്നവരുണ്ടോ ? ശ്രദ്ധിക്കൂ....

ഭക്ഷണത്തില്‍ പതിവായി ചേര്‍ക്കുന്ന ഒന്നാണ് മല്ലിയില. ഭക്ഷണത്തിനു രുചി കൂട്ടുക എന്നതിനപ്പുറം ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലിയില.

author-image
Greeshma Rakesh
New Update
പതിവായി ഭക്ഷണത്തില്‍ മല്ലിയില ചേര്‍ക്കുന്നവരുണ്ടോ ? ശ്രദ്ധിക്കൂ....

ഭക്ഷണത്തില്‍ പതിവായി ചേര്‍ക്കുന്ന ഒന്നാണ് മല്ലിയില. ഭക്ഷണത്തിനു രുചി കൂട്ടുക എന്നതിനപ്പുറം ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലിയില. നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, അയേണ്‍, മഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലിയില.

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകാനും മല്ലിയിലയുടെ ഉപയോഗം സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.ഹൃദ്രോഗം തടയാനും ഹൃദയാരോഗ്യമേകാനും മല്ലിയിലയ്ക്ക് കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു.

 

മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍എ, വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അതുപോലെ ഫൈബറും പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും.

മല്ലിയിലയിലെ വിറ്റാമിനുകളും ധാതുക്കളും ഹോര്‍മോണ്‍ സംതുലനം സാധ്യമാക്കുന്നു. കണ്ണിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനും മല്ലിയില ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചര്‍മ്മത്തിനും തലമുടിക്കുമെല്ലാം ഇവ ഗുണകരമാണ്.

 

ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് മല്ലിയില സഹായിക്കുന്നു.മല്ലിയിലയിലുള്ള അയേണ്‍ വിളര്‍ച്ചയെ തടയാനും സഹായിക്കും.പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന ഒന്നാണ് മല്ലിയും മല്ലിയിലയും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാന്‍ മല്ലി സഹായിക്കും.

അതിനാല്‍ വെള്ളത്തില്‍ മല്ലി കുതിര്‍ത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.തൈറോയ്ഡ് രോഗം മൂലം വിഷമിക്കുന്നവര്‍ക്ക് ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ മല്ലിയില കഴിക്കുന്നത് നല്ലാതാണെന്നാണ് ആയൂര്‍വേദ്ദം പറയുന്നത്.

food Health News benefits Coriander Leaves